
കോഴിക്കോട്: എ സികൾക്കും റെഫ്രിജറേറ്ററുകൾക്കും വിലക്കുറവും ഓഫറുകളുമായി മൈജിയുടെ എ സി സെയിൽ ആരംഭിച്ചു. സെയിലിന്റെ ഭാഗമായി ഫിനാൻസ് പർച്ചേസുകളിൽ സീറോ ഡൗൺ പേമെന്റിലും ഏറ്റവും കുറഞ്ഞ ഇഎംഐയിലും എ സി വാങ്ങാനുള്ള അവസരമുണ്ട്. ഇത് കൂടാതെ ജനുവരി 10 വരെ നടക്കുന്ന മൈജി ക്രിസ്മസ് ബമ്പറിന്റെ ഭാഗമായി ഏസി വാങ്ങുന്നവർക്ക് 10 ലക്ഷം രൂപ ബമ്പർ സമ്മാനം നേടാനുള്ള അവസരത്തിനൊപ്പം സ്‌പെഷ്യൽ വിലക്കുറവും നിരവധി ഭാഗ്യ സമ്മാനങ്ങളും സ്വന്തമാക്കാം. എൽജി, സാംസംഗ്, വോൾട്ടാസ്, ഗോദ്‌റേജ്, കാരിയർ, ഡെയ്കിൻ, ഐഎഫ്ബി, ബിപിഎൽ, ബ്ലൂ സ്റ്റാർ, ലോയ്ഡ്, ഹയർ, പാനസോണിക്, ഫോർമെൻട്രി, മിറ്റ്സുബിഷി, ജനറൽ ഏസി എന്നിങ്ങനെ 12-ൽ അധികം എസി ബ്രാൻഡുകൾ ഷോറൂമുകളിൽ ലഭ്യമാണ്.






