ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കോട്ടയം, കാഞ്ഞിരപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂം ഉദ്ഘാടനം

കൊച്ചി: കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും മൈജിയുടെ പുതിയ വലിയ ഫ്യൂച്ചർ ഷോറൂമുകൾ കൂടി വരുന്നു. രണ്ട് ഷോറൂമുകളുടേയും ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് നടക്കും. കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ടൊവിനൊ തോമസ് നിർവഹിക്കും. എം സി റോഡിൽ മംഗളം പ്രസ്സിന് സമീപം, എസ്എച്ച് മൗണ്ടിലാണ് പുതിയ ഷോറൂം. കോട്ടയത്ത് നിലവിലുള്ള രണ്ട് മൈജി ഷോറൂമുകൾക്ക് പുറമെയാണ് അതിവിശാലമായ ഈ ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.

കാഞ്ഞിരപ്പള്ളി, കെ കെ റോഡിൽ പേട്ട ഗവ. എച്ച്എസ്എസിന് എതിർവശം ക്യാപ്പിറ്റൽ അവന്യൂവിലാണ് മൈജി ഫ്യൂച്ചർ എത്തുന്നത്. സിനിമാതാരം ആന്റണി വർഗീസ് ഷോറൂം ഉദ്ഘാടനം ചെയ്യും. നിലവിലുള്ള മൈജി ഷോറൂമിന് പുറമെയാണ് കാഞ്ഞിരപ്പള്ളിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ഈ രണ്ട് വിശാല ഷോറൂമുകളിലും ലഭ്യമാകും. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇവിടുത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

X
Top