കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സൗജന്യ പഠനമൊരുക്കി മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് അവസരമൊരുക്കി മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. മികച്ച സാലറിയോടൊപ്പം വിദേശ അവസരങ്ങളും ലഭിക്കുന്ന സ്മാർട് ഫോൺ റീ എൻജിനീയറിം​ഗ്, ഹോം അപ്ലയൻസസ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്നിവ പഠിക്കാൻ താത്പര്യമുളള, കഴിവ് തെളിയിക്കുന്ന 30 വിദ്യാർത്ഥികൾക്കാണ് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സൗജന്യ പഠനത്തിന് അവസരമൊരുക്കുന്നത്. മികച്ച അദ്ധ്യാപകരുടെ കീഴിൽ പ്രാക്ടിക്കൽ ട്രെയിനിം​ഗോടെ പഠനം പൂർത്തിയാക്കാം.

പ്ലസ് ടു/ ഡിഗ്രി/ ഐടിഐ/ ഡിപ്ലോമ കഴിഞ്ഞവർക്കാണ് ഈ കോഴ്സുകളിൽ ചേരാനാവുക. അടുത്ത ബാച്ചിലേക്കുള്ള 50 സീറ്റുകളിൽ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് മികച്ച സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഓഗസ്റ്റ് 2 മുതൽ 30 വരെ കോഴിക്കോട്, തൊണ്ടയാട് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വെച്ച് നടക്കുന്ന അഭിരുചി പരീക്ഷയ്ക്ക് താത്പര്യമുള്ളവർ 7994333666 എന്ന നമ്പറിൽ ബന്ധപ്പെടുക.

X
Top