പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

മ്യൂച്വല്‍ ഫണ്ടുകള്‍ മിഡ്‌കാപ്‌ ബാങ്ക്‌ ഓഹരികള്‍ വാങ്ങുന്നു

ചില മിഡ്‌കാപ്‌ ബാങ്കുകളിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു. ഫെഡറല്‍ ബാങ്ക്‌, ആര്‍ ബി എല്‍ ബാങ്ക്‌, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌, ബന്ദന്‍ ബാങ്ക്‌ എന്നീ ബാങ്കുകളിലാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്‌. അതേ സമയം ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്കിലെ ഓഹരി പങ്കാളിത്തം കുറഞ്ഞു.

ഫെഡറല്‍ ബാങ്കിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2023 ജൂണിലെ 32.64 ശതമാനത്തില്‍ നിന്ന്‌ 2024 ജൂണില്‍ 34.91 ശതമാനമായി ഉയര്‍ന്നു. ആര്‍ബിഎല്‍ ബാങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഓഹരി പങ്കാളിത്തം 11.64 ശതമാനമായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഓഹരി പങ്കാളിത്തം 6.71 ശതമാനമായിരുന്നു.

ബന്ധന്‍ ബാങ്കിലെയും മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു. ഒരു വര്‍ഷം കൊണ്ട്‌ ഓഹരി പങ്കാളിത്തം 6.73 ശതമാനത്തില്‍ നിന്ന്‌ 7.49 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍-ജൂണ്‍ സാമ്പത്തിക വര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ 0.91 ശതമാനം ഓഹരികള്‍ വാങ്ങി.

മുമ്പ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ ഓഹരി ഇല്ലായിരുന്നു. മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തത്തില്‍ ഇടിവ്‌ നേരിട്ട ഏക ബാങ്ക്‌ ഐഡിഎഫ്‌സി ഫസ്‌റ്റ്‌ ബാങ്ക്‌ മാത്രമാണ്‌.

മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2023 ജൂണിലെ 5.19 ശതമാനത്തില്‍ നിന്ന്‌ 2024 ജൂണില്‍ 2.78 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ത്രൈമാസങ്ങളില്‍ ബാങ്കുകള്‍ ശക്തമായ വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌.

ഇത്‌ ഈ ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കാന്‍ കാരണമായി.

X
Top