പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌മോള്‍-മിഡ്‌കാപ്‌ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു

സ്‌മോള്‍കാപ്‌, മിഡ്‌കാപ്‌ ഓഹരികള്‍ ചെലവേറിയ നിലയിലാണെന്ന്‌ ഒരു വിഭാഗം അനലിസ്റ്റുകള്‍ മുന്നറിയിപ്പ്‌ നല്‍കുമ്പോഴും മ്യൂച്വല്‍ ഫണ്ടുകള്‍ ഇത്തരം ഓഹരികള്‍ വാങ്ങാനാണ്‌ താല്‍പ്പര്യം കാട്ടുന്നത്‌.

സ്‌മോള്‍കാപ്‌, മിഡ്‌കാപ്‌ ഓഹരികള്‍ കഴിഞ്ഞ മാസങ്ങളില്‍ ശക്തമായ മുന്നേറ്റമാണ്‌ കാഴ്‌ച വെച്ചത്‌.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി മിഡ്‌കാപ്‌ 100, നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 എന്നീ സൂചികകളില്‍ ഉള്‍പ്പെട്ട 70 ശതമാനം കമ്പനികളിലെയും ഓഹരി പങ്കാളിത്തം മ്യൂച്വല്‍ ഫണ്ടുകള്‍ ഉയര്‍ത്തി.

2023ല്‍ നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക 46 ശതമാനവും നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക 55.6 ശതമാനവുമാണ്‌ ഉയര്‍ന്നത്‌.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഈ സൂചികകള്‍ യഥാക്രമം 14 ശതമാനവും 19 ശതമാനവും ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ ആറ്‌ ശതമാനം നേട്ടമാണ്‌ ഈ സൂചികകള്‍ രേഖപ്പെടുത്തിയത്‌.

നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചികയില്‍ ഉള്‍പ്പെട്ട ഫോര്‍ട്ടിസ്‌ ഹെല്‍ത്ത്‌കെയറിലാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി പങ്കാളിത്തം ഏറ്റവും ഉയര്‍ത്തിയത്‌. 6.55 ശതമാനത്തില്‍ നിന്നും 25.05 ശതമാനമായി ഓഹരി പങ്കാളിത്തം ഉയര്‍ന്നു.

പെട്രോനെറ്റ്‌ എല്‍എന്‍ജിയിലെ ഓഹരി പങ്കാളിത്തം 5.08 ശതമാനത്തില്‍ നിന്നും 9.92 ശതമാനമായി ഉയര്‍ത്തി. മാന്‍കൈന്റ്‌ ഫാര്‍മ, വോള്‍ട്ടാസ്‌, അപ്പോളോ ടയേഴ്‌സ്‌, അര്‍ബിന്ദോ ഫാര്‍മ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയ കമ്പനികളിലെ ഓഹരി പങ്കാളിത്തം മൂന്ന്‌ ശതമാനത്തിലേറെ ഉയര്‍ത്തി.

നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചികയില്‍ ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ ഏജ്‌ മാനേജ്‌മെന്റിലാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി പങ്കാളിത്തം ഏറ്റവും ഉയര്‍ത്തിയത്‌. 3.78 ശതമാനത്തില്‍ നിന്നും 11.25 ശതമാനമായി ഓഹരി പങ്കാളിത്തം ഉയര്‍ന്നു.

ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്‌, ഗ്രാന്യൂള്‍സ്‌ ഇന്ത്യ, കരൂര്‍ വൈശ്യ ബാങ്ക്‌, ബിഎസ്‌ഇ തുടങ്ങിയ സ്‌മോള്‍കാപ്‌ കമ്പനികളിലെ ഓഹരി പങ്കാളിത്തം മൂന്ന്‌ ശതമാനത്തിലേറെ ഉയര്‍ത്തി.

X
Top