പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

മ്യൂച്വല്‍ ഫണ്ടുകള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നേടിയത് നാല് വര്‍ഷത്തെ ഉയര്‍ന്ന നിക്ഷേപം

ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഓപ്പണ്‍-എന്‍ഡ് മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റ നിക്ഷേപം 1,84,789 കോടി രൂപയായി. ഇത് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. മോണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഓപ്പണ്‍-എന്‍ഡ് ഫണ്ടുകളിലെയ്ക്കുള്ള ഒഴുക്ക് ജൂണ്‍ പാദത്തില്‍ ശക്തമായി ആരംഭിച്ചു.

 ഏപ്രിലില്‍ 1,23,613 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഫണ്ടുകള്‍ സ്വീകരിച്ചത്. മെയ് മാസത്തില്‍ നിക്ഷേപം  59,879 കോടി രൂപയും ജൂണില്‍ നിക്ഷേപം  1,295 കോടി രൂപയുമാണ്.മാനേജുമെന്റിന് കീഴിലുള്ള ആസ്തി (എയുഎം) ജൂണ്‍ അവസാനം വരെ 44.13 ലക്ഷം കോടി രൂപ.

മുന്‍പാദത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതല്‍. റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ കുറച്ച് പാദങ്ങളായി വേഗത കുറയുന്നുണ്ടെങ്കിലും ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള അറ്റ ഒഴുക്ക് കഴിഞ്ഞ ഒമ്പത് പാദങ്ങളില്‍ പോസിറ്റീവ് ആണ്. മുന്‍ പാദത്തിലെ 48,766 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂണ്‍ പാദത്തില്‍ അറ്റ ഒഴുക്ക് 18,358 കോടി രൂപയായി കുറഞ്ഞു.

ജൂണ്‍ വരെ ഇക്വിറ്റി ഫണ്ടുകളുടെ മൊത്തം എയുഎം 17.44 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 15 ശതമാനം ഉയര്‍ച്ച. മൊത്തം ഓപ്പണ്‍-എന്‍ഡഡ് ഫണ്ടിന്റെ 40 ശതമാനത്തോളം ഇക്വിറ്റി ഫണ്ടുകളാണ്.

വെയ്‌റ്റേജനുസരിച്ച് ലാര്‍ജ്ക്യാപ്, ഫ്‌ലെക്‌സികാപ്പ് വിഭാഗങ്ങള്‍ യഥാക്രമം ഏകദേശം 15 ശതമാനവും 16 ശതമാനവുമായി എയുഎമ്മില്‍ മുന്നിലെത്തി. അതേസമയം സ്ഥിര വരുമാന ഫണ്ടുകളിലെ അറ്റ ഒഴുക്ക് കഴിഞ്ഞ കുറച്ച് പാദങ്ങളില്‍ തികച്ചും നിരാശാജനകമാണ്. എന്നാല്‍ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.39 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം ഉണ്ടായി.

അസറ്റ് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ത്രൈമാസ വരവ്. തുടര്‍ച്ചയായ ആറ് പാദങ്ങള്‍ക്ക് ശേഷം അസറ്റ് ക്ലാസ് അറ്റ നിക്ഷേപം രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ 16 സ്ഥിര വരുമാന വിഭാഗങ്ങളില്‍ നാലെണ്ണം  അറ്റ ഒഴുക്കിന് സാക്ഷ്യം വഹിച്ചു.

ലിക്വിഡ് ഫണ്ട് വിഭാഗം (79,908 കോടി രൂപ), മണി മാര്‍ക്കറ്റ് ഫണ്ട് വിഭാഗം (29,519 കോടി രൂപ) എന്നിവയാണ് അറ്റ നിക്ഷേപത്തിന്റെ സിംഹഭാഗം നേടിയത്.

എം-ക്യാപ്
സ്‌മോള്‍ക്യാപ് വിഭാഗത്തില്‍ ആദ്യ പാദത്തില്‍ 10,937 കോടി രൂപയുടെ അറ്റ നിക്ഷേപം ഉണ്ടായി. ഇത് ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ വരവാണ്. തുടര്‍ച്ചയായ ഒമ്പതാം പാദത്തിലും ഈ വിഭാഗത്തില്‍ അറ്റ നിക്ഷേപമാണുള്ളത്.

ജൂണ്‍ പാദത്തില്‍ ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി അസറ്റ് ക്ലാസിലെ ഏറ്റവും കൂടുതല്‍ അറ്റ നിക്ഷേപം സ്‌മോള്‍ക്യാപിലാണ്.

ലാര്‍ജ്ക്യാപിലേയ്ക്ക് 3359 കോടി രൂപയുടെ അറ്റ നിക്ഷേപമാണൊഴുകിയത്. മുന്‍പാദത്തില്‍ ഇത് 1981 കോടി രൂപ മാത്രം ആയിരുന്നു. മിഡ്ക്യാപ് വിഭാഗത്തില്‍ തുടര്‍ച്ചയായ പത്താം മാസവും അറ്റ ഒഴുക്ക് ദൃശ്യമായി.

4735 കോടി രൂപയാണ് മിഡ്ക്യാപ് വിഭാഗം നേടിയത്.ഓപണ്‍ എന്റ്് അസറ്റ് ക്ലാസില്‍ രണ്ടാമത്തെ വലിയ അറ്റ നിക്ഷേപം.

പുത്തന്‍ ഫണ്ടുകള്‍

മൊത്തത്തില്‍, 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഏകദേശം 40 സൂചിക ഫണ്ടുകള്‍ ആരംഭിച്ചു. ഇവയില്‍ 31 സ്ഥിര വരുമാന സൂചിക ഫണ്ടുകളും ഒമ്പത് ഇക്വിറ്റി അധിഷ്ഠിത സൂചിക ഫണ്ടുകളും ഉള്‍പ്പെടുന്നു.

2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നിഷ്‌ക്രിയ സൂചിക ഫണ്ടുകള്‍ / ടാര്‍ഗെറ്റ് മെച്യൂരിറ്റി ഫണ്ടുകള്‍ 26,269 കോടി രൂപ നേടി. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ സ്ഥിര വരുമാനമുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ നികുതി നിയമങ്ങളില്‍ വരുത്തിയ മാറ്റമാണ് ഈ വിഭാഗത്തിലേയ്ക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കാന്‍ കാരണം.

ഫണ്ട് ഹൗസുകളുടെ കാര്യത്തില്‍, എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 2023 ന്റെ ആദ്യ പകുതിയില്‍ രണ്ട് ഓപ്പണ്‍-എന്‍ഡ് ഫണ്ടുകള്‍ ആരംഭിച്ചു. അതായത് എസ്ബിഐ എസ് & പി ബിഎസ്ഇ സെന്‍സെക്‌സ് സൂചിക, എസ്ബിഐ ഡിവിഡന്റ് ഈല്‍ഡ് ഫണ്ട് എന്നിവ.ഈ രണ്ട് ഫണ്ടുകളുടെയും മൊത്തം എയുഎം 4,583 കോടി രൂപയാണ്.

അതായത് ആദ്യപകുതിയില്‍ ആരംഭിച്ച ഫണ്ടുകളില്‍ ഏറ്റവും ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി 13 ഫണ്ടുകളാണ് ആരംഭിച്ചത്. ഈ ഫണ്ടുകളുടെ മൊത്തം എയുഎം 3,218 കോടി രൂപയാണ്.

മൊത്തത്തില്‍ ഓപ്പണ്‍-എന്‍ഡഡ് മ്യൂച്വല്‍ ഫണ്ട് വ്യവസായം വൈവിധ്യവത്കരിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.വെയ്‌റ്റേജ് തിരിച്ചുള്ള ഇക്വിറ്റി ഫണ്ടുകള്‍ മൊത്തം വ്യവസായ എയുഎമ്മിന്റെ 39 ശതമാനവും സ്ഥിര വരുമാന ഫണ്ടുകള്‍ 31 ശതമാനവുമായി. അലോക്കേഷന്‍ / ഹൈബ്രിഡ്, സൊല്യൂഷന്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവയ്ക്ക് യഥാക്രമം ഏകദേശം 12 ശതമാനം, 1 ശതമാനം, 18 ശതമാനം എന്നിങ്ങനെ വെയ്‌റ്റേജ് ഉണ്ട്.

X
Top