ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

പൊതുമേഖല ഓഹരികൾ വാങ്ങി കൂട്ടി മ്യൂച്ചൽ ഫണ്ടുകൾ

മുംബൈ: മ്യൂച്വൽ ഫണ്ടുകൾ (എംഎഫ്) പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വാങ്ങികൂട്ടൽ തുടരുന്നു. ഇതുകൊണ്ടുതന്നെ പല പൊതുമേഖലാ കമ്പനികളുടെയും ഓഹരികൾ റെക്കോർഡ് വിലയിലെത്തി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ മ്യൂച്ചൽ ഫണ്ട് വിഹിതം ജനുവരിയിൽ മൊത്തം ആസ്തിയുടെ 7.58 ശതമാനമായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 5.72 ശതമാനവും കഴിഞ്ഞ മാസം 7.24 ശതമാനവും ആയിരുന്നു.

നിഫ്റ്റിയുടെ ഉയർച്ചയേക്കാൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളുടെ ഉയർച്ചയുണ്ടാകുന്നത് ഈ മേഖലയിലേക്ക് വീണ്ടും നിക്ഷേപം ആകർഷിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ മ്യൂച്ചൽ ഫണ്ട് വിഹിതത്തിന്റെ വിപണി മൂല്യം ഒരു വർഷം മുമ്പ് 2.33 ലക്ഷം കോടി രൂപയിൽ നിന്നും ജനുവരിയിൽ 4 ലക്ഷം കോടി രൂപ കവിഞ്ഞു.

എസ്ബിഐ, എൻടിപിസി, കോൾ ഇന്ത്യ, പവർ ഗ്രിഡ്, ഒഎൻജിസി, പവർ ഫിനാൻസ് കോർപ്പറേഷൻ, ആർഇസി എന്നിവയാണ് മ്യൂച്ചൽ ഫണ്ടുകൾ കൈവശം വെച്ചിട്ടുള്ള മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾ.

വൈദ്യുതി, പ്രതിരോധം, എഞ്ചിനീയറിങ്, റെയിൽവേ തുടങ്ങിയ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ ഗവൺമെന്റ് കാപെക്‌സ് ചെലവ് വർധിപ്പിച്ചത് അവയെ വളർത്താൻ സഹായിച്ചു.

എൽഐസി ഐപിഓ തുടക്കം മുതൽ തളർച്ചയിലായിരുന്നെങ്കിലും, അടുത്തിടെ ഓഹരി വില കത്തി കയറി. പുനരുപയോഗ ഊർജ മേഖലയുമായി ബന്ധപെട്ടുള്ള ഐആർഡിഇഎയുടെ ഐപിഓ വന്ന ദിവസം മുതൽ അപ്പർ സർക്യൂട്ടുകൾ ഭേദിച്ച് മുന്നേറുകയാണ്.

ഉയർന്ന പലിശ വരുമാനം, കുറഞ്ഞ ക്രെഡിറ്റ് ചെലവുകൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകൾ ഡിസംബർ പാദത്തിൽ നല്ല ലാഭം നേടി.

12 ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്‌ബി) സംയോജിത ലാഭം 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 3.84 ശതമാനം ഉയർന്ന് 30,297 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 29,175 കോടി രൂപയായിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ, പിഎസ്ബികൾ 98,358 കോടി രൂപ ലാഭം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 40.17 ശതമാനം ആണ് കൂടിയിരിക്കുന്നത്.

ലാഭത്തിലെ വളർച്ചയുടെ കാര്യത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ15പാദങ്ങളിലെ ഏറ്റവും ഉയർന്ന ലാഭമാണ് പഞ്ചാബ് നാഷണൽ ബാങ്ക് നേടിയത്. ഉയർന്ന പലിശ വരുമാനവും മെച്ചപ്പെട്ട ആസ്തി നിലവാരവും.

കിട്ടാക്കടം കുറഞ്ഞതിന്റെ ഫലമായി 1,870 കോടി രൂപയിലെത്തി 62 ശതമാനം അറ്റാദായ വളർച്ചയോടെ ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനം നേടി.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് ലാഭത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനം. മിക്ക വായ്പാ ദാതാക്കളും ഇരട്ട അക്ക വളർച്ച കൈവരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന ഒരു സമയത്ത് പൊതുമേഖലാ ബാങ്കുകൾ ലാഭ കണക്കിലേക്ക് വളരുകയാണ്.

പൊതുമേഖലാ ബാങ്കുകളുടെ, ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെട്ടതിനാൽ സ്വകാര്യബാങ്കുകളേക്കാൾ ഓഹരി വിപണിയിൽ ഡിമാൻഡ് കൂടുതലുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പോലുള്ള ചില ബ്രോക്കിങ് സ്ഥാപനങ്ങൾ പൊതുമേഖലാ ഓഹരികളിൽ ജാഗ്രതാ കുറിപ്പ് പുറപ്പെടുവിച്ചു. എന്നാൽ കമ്പനികൾ തങ്ങളുടെ ശക്തമായ വരുമാന വളർച്ച കുറച്ചു കാലത്തേക്ക് കൂടി നിലനിർത്താൻ സാധ്യതയുള്ളതിനാൽ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇൻവെസ്റ്റ്മെന്റ്റ് ബാങ്കിങ് കമ്പനിയായ ‘ജെഫ്രിസ്’ അഭിപ്രായപ്പെടുന്നത്.

എന്നാൽ ‘ഉയർന്ന മൂല്യനിർണ്ണയം’ കാരണം പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ‘എലാറ ക്യാപിറ്റൽ’ നിർദ്ദേശിക്കുന്നു. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാരണം ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നും അവർക്ക് അഭിപ്രായമുണ്ട്.

മാർക്കറ്റ് വിദഗ്ധനായ മധു കേലയുടെ അഭിപ്രായത്തിൽ പൊതുമേഖലാ ഓഹരികളിൽ ഇനിയും സാധ്യതകൾ ഉണ്ട്.

X
Top