കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

എസ്‌ഐപി തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി ്നടത്തുന്ന നിക്ഷേപം തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി രൂപയ്‌ക്ക്‌ മുകളിലെത്തി.

മെയ്‌ മാസത്തില്‍ 20,904.37 കോടി രൂപയാണ്‌ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌. ഏപ്രിലില്‍ ഇത്‌ 20,371.47 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ എസ്‌ഐപി നിക്ഷേപം 14,749 കോടി രൂപയായിരുന്നു.

മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും റെക്കോഡിലെത്തി. മെയ്‌ 31ലെ കണക്ക്‌ പ്രകാരം 8.75 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ നിലവിലുള്ളത്‌. മുന്‍മാസം ഇത്‌ 8.70 ലക്ഷം അക്കൗണ്ടുകളായിരുന്നു. മൊത്തം മ്യൂച്വല്‍ ഫണ്ട്‌ അക്കൗണ്ടുകളും പുതിയ റെക്കോഡ്‌ നിലവാരത്തിലെത്തി.

18.59 കോടി മ്യൂച്വല്‍ ഫണ്ട്‌ അക്കൗണ്ടുകളാണുള്ളത്‌. മെയില്‍ 49,74,400 പുതിയ എസ്‌ഐപി അക്കൗണ്ടുകളാണ്‌ തുറന്നത്‌. എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി 11,26.129 കോടി രൂപയാണ്‌.

എസ്‌ഐപി വഴി ദീര്‍ഘകാല നിക്ഷേപം നടത്തുന്നുവരുടെ സംഖ്യ ഓരോ മാസം കഴിയുന്തോറും കൂടിവരുന്നത്‌ ആരോഗ്യകരമായ പ്രവണതയാണ്‌. എസ്‌ഐപി അക്കൗണ്ടുകള്‍ വഴി നിക്ഷേപിപ്പെടുന്ന തുകയില്‍ ഗണ്യമായ വര്‍ധനയാണ്‌ സമീപകാലത്തുണ്ടായത്‌.

ഓഹരി വിപണിയുടെ ഉയര്‍ന്ന നിലകളെയും താഴ്‌ന്ന നിലകളെയും ഒരു പോലെ നിക്ഷേപകര്‍ക്ക്‌ ഉപയോഗപ്പെടുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്‌ എസ്‌ഐപി.

താഴ്‌ന്ന നിലകളിലെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്താതിരിക്കാനും ഉയര്‍ന്ന നിലകളില്‍ നിക്ഷേപ ചെലവ്‌ അമിതമാകാതിരിക്കാനും ഈ നിക്ഷേപരീതി സഹായിക്കുന്നു.

X
Top