ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

56,000 കോടി കടന്ന് മലയാളികളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം

കൊച്ചി: മലയാളികൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ താത്പര്യം വർദ്ധിക്കുന്നു. കേരളീയർ ഇതിനകം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചത് 56,050.36 കോടി രൂപയാണ്. മലയാളികളിൽ 69 ശതമാനവും തിരഞ്ഞെടുക്കുന്നത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളാണെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ ആഗസ്റ്റിലെ കണക്കിൽ പറയുന്നു.

ഡെറ്റ്, ലിക്വിഡ് പദ്ധതികളിൽ 20 ശതമാനം പേരാണ് നിക്ഷേപിച്ചത്. ഒൻപതു ശതമാനം ബാലൻസ്ഡ് പദ്ധതികളിലും നിക്ഷേപിച്ചു.

ടാറ്റാ മ്യൂച്വൽ ഫണ്ടിനും കേരളത്തിൽ സമാന അനുഭവമാണെന്ന് ടാറ്റാ മ്യൂച്വൽ ഫണ്ട് മാനേജർ മീത ഷെട്ടി പറഞ്ഞു. ടാറ്റയുടെ 76 ശതമാനം ആസ്തികളും ഓഹരി പദ്ധതികളിൽ നിന്നാണ്.

15 ശതമാനം ഡെറ്റ്, ലിക്വിഡ് പദ്ധതികളിൽ നിന്നും ഒൻപതു ശതമാനം ബാലൻസ്ഡ് പദ്ധതികളിൽ നിന്നുമാണ്.

രാജ്യത്താകെ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ 2023 ആഗസ്റ്റിൽ 20,245.26 കോടി രൂപയാണ് ലഭിച്ചത്. സ്‌മോൾക്യാപ് വിഭാഗം 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കി.

സെക്ടറൽ തീമാറ്റിക് ഫണ്ടുകളിലേക്ക് 4,805.81 കോടി രൂപ ലഭിച്ചു. മൾട്ടിക്യാപ് വിഭാഗത്തിൽ 3,422.14 കോടി രൂപയുമെത്തി.

ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 46.63 ലക്ഷം കോടി രൂപയുടേതാണെന്ന് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നതായി അവർ പറഞ്ഞു.

X
Top