ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

കടപ്പത്രത്തിലൂടെ 200 കോടി സമാഹരിക്കാൻ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ്

കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് 1000 രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ ഓഹരികളാക്കി മാറ്റാനാവാത്ത സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എൻസിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി.

100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും ഇതോടൊപ്പം 100കോടി രൂപയുടെ വരെ അധിക സമാഹരണവും നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് 200 കോടി സമാഹരിക്കുന്നത്.

ഏപ്രിൽ 23 ന് ആരംഭിച്ച ഈ കടപ്പത്രങ്ങളുടെ വിൽപ്പന മെയ് 7 വരെ തുടരും. വ്യവസ്ഥകൾക്ക് അനുസൃതമായി ഇത് നേരത്തെ അവസാനിപ്പിക്കുവാനുമാകും. ഈ കടപ്പത്രങ്ങൾ ബിഎസ്ഇ യിൽ ലിസ്റ്റ് ചെയ്യുന്നതാണ്.

വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 9.50 ശതമാനം മുതൽ 10.75 ശതമാനം വരെ പലിശനിരക്ക് ലഭിക്കുന്ന വിവിധ വിഭാഗങ്ങളും കാലാവധികളും നിക്ഷേപകർക്ക് തിരഞ്ഞെടുക്കാം.

18 മാസം, 24 മാസം, 36 മാസം, 48 മാസം, 60 മാസം എന്നീ കാലാവധികളാണ് ലഭ്യമായിട്ടുള്ളത്.
ഐസിആർഎ യുടെ ഐസിആർഎ എ(സ്റ്റേബിൾ) റേറ്റിങ് ഉള്ളവയാണ് ഈ കടപ്പത്രങ്ങൾ.

2024 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 10 സംസ്ഥാനങ്ങളിലും ഡൽഹി, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 921 ശാഖകളും 5335 ജീവനക്കാരുമാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിനുള്ളത്.

X
Top