ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ അറ്റാദായത്തില്‍ 28.15 ശതമാനം വര്‍ധന

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് 2025 ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വരുമാനം, ലാഭം, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എന്നിവയില്‍ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി.

ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലെ മികച്ച സാന്നിധ്യം, ശക്തമായ സ്വര്‍ണ്ണ വായ്പ പോര്‍ട്ട്ഫോളിയോ, ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണങ്ങളില്‍ നല്‍കിയ മുന്‍ഗണന എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സ്വര്‍ണ്ണ വായ്പാ മേഖലയിലെ നേതൃത്വസ്ഥാനം കമ്പനി കൂടുതല്‍ ശക്തിപ്പെടുത്തി.

2026 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 225.72 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇത് 185.56 കോടി രൂപയായിരുന്നു.

ഈ പാദത്തിലെ അറ്റാദായം 30.14 കോടി രൂപയാണ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.52 കോടി രൂപയായിരുന്നു. 2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 4,477.66 കോടി രൂപയിലെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 3,524.94 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ 92.7 ശതമാനം വരുന്ന 4,153.70 കോടി രൂപ സ്വര്‍ണ്ണ വായ്പ പോര്‍ട്ട്ഫോളിയോയില്‍ നിന്നാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മുത്തൂറ്റ് മിനി പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ശക്തമായ രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 21.64 ശതമാനം വര്‍ധിച്ചു, അറ്റാദായം 28.15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

അതോടൊപ്പം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27.03 ശതമാനം വര്‍ധിച്ചു.

X
Top