ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ പബ്ലിക് ഓഫറിന്; കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറുകളിലൂടെ 1,350 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍പാകെ കമ്പനി കരട് പേപ്പറുകള്‍ വീണ്ടും സമര്‍പ്പിച്ചു. 2018 ലും കമ്പനി രേഖകള്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ പിന്നീട് പിന്‍വലിച്ചു. പുതുതായി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 950 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തോമസ് ജോണ്‍ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ 70 കോടി രൂപയുടേയും പ്രീതി ജോണ്‍ മുത്തൂറ്റ്, റെമ്മി തോമസ്, നീന ജോര്‍ജ് എന്നിവര്‍ക്ക് 30 കോടി രൂപയുടേയും ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ ഡബ്ല്യുഐവി ലിമിറ്റഡ് 100 കോടി രൂപയുടേയും ഓഹരികള്‍ ഒഎഫ്എസ് വഴി വിറ്റഴിക്കും.

പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍ എന്നിവയാണ് പ്രധാന മാനേജര്‍മാര്‍.

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പ്രമോട്ട് ചെയ്യുന്ന സ്ഥാപനമാണ് മൂത്തൂറ്റ് മൈക്രോഫിന്‍. 2022 ഡിസംബറിലെ മൊത്ത വായ്പാ പോര്‍ട്ട്‌ഫോളിയോയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ നാലാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി-മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനാണ് (എന്‍ബിഎഫ്‌സി-എംഎഫ്‌ഐ) മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. കൂടാതെ ദക്ഷിണേന്ത്യ എന്‍ബിഎഫ്‌സി-എംഎഫ്‌ഐകളില്‍ മൂന്നാം സ്ഥാനവും വിപണി വിഹിതത്തിന്റെ കാര്യത്തില്‍ കേരളത്തിത്തില്‍ പ്രഥമ സ്ഥാനവും അവര്‍ക്കുണ്ട്.

മുത്തൂറ്റ് മൈക്രോഫിനില്‍ മാര്‍ച്ച് വരെ 2.36 ശതമാനം ഓഹരിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിനുള്ളത്. കൂടാതെക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഇന്ത്യ11.13 ശതമാനവും ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ ഡബ്ല്യുഐവി ലിമിറ്റഡ് 25.15 ശതമാനവും പങ്കാളിത്തം കൈയ്യാളുന്നു.

2023 മാര്‍ച്ചിലെ കണക്കനുസരിച്ച് 21.87 ശതമാനമാണ് ബാങ്കിന്റെ സിആര്‍എആര്‍.
അതില്‍ ടയര്‍ 1 മൂലധന അടിത്തറ 21.87 ശതമാനം. റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ടയര്‍ 1, ടയര്‍ 2 മൂലധനം ഉള്‍പ്പെടുന്ന സിആര്‍എആര്‍ 15 ശതമാനം നിലനിര്‍ത്തേണ്ടതുണ്ട്.

X
Top