കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

എന്‍സിഡി വഴി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 300 കോടി രൂപ സമാഹരിക്കും

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡികളിലൂടെ 300 കോടി രൂപ സമാഹരിക്കും.

75 കോടി രൂപയുടെ ഈ ഇഷ്യുവിലെ 225 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷന്‍ അടക്കമാണ് 300 കോടി രൂപ. 1000 രൂപ വീതം മുഖവിലയുള്ള എന്‍സിഡികള്‍ ജനുവരി 12 മുതല്‍ ജനുവരി 25 വരെ ലഭ്യമാകും.

ആവശ്യമെങ്കില്‍ നേരത്തെ തന്നെ ഇതു ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകളുമുണ്ട്.
24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധികള്‍ ഉള്ളതാണ് എന്‍സിഡികള്‍.

പ്രതിമാസ, വാര്‍ഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ ലഭിക്കുന്ന രീതിയില്‍ 9.26 ശതമാനം മുതല്‍ 9.75 ശതമാനം വരെയാണ് യീല്‍ഡ്.

ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിങാണ് ഇതിനു നല്‍കിയിട്ടുള്ളത്.

X
Top