ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മുത്തൂറ്റ് ഫിൻകോർപ്പിന്റെ റേറ്റിങ് ഉയർത്തി

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ ദീർഘകാല വായ്പകളുടെയും കടപ്പത്രത്തിന്റെയും റേറ്റിങ്, റേറ്റിങ് ഏജൻസിയായ ക്രിസിൽ ‘എഎ-’ ആയി ഉയർത്തി.

ഗ്രൂപ്പിലെ മറ്റു കമ്പനികളായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് കമ്പനി ലിമിറ്റഡ് എന്നിവയുടെ റേറ്റിങ് A+ ആയി ഉയർത്തി.

മെച്ചപ്പെട്ട ബിസിനസും ലാഭക്ഷമതയും മുത്തൂറ്റ് മൈക്രോഫിനാൻസിലെ മൂലധന നിക്ഷേപവുമൊക്കെ റേറ്റിങ് ഉയരാൻ കാരണമായെന്നു മാനേജ്മെന്റ് അറിയിച്ചു.

X
Top