ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡികളുടെ സ്വകാര്യ പ്ലെയ്‌സ്‌മെന്റിലൂടെ 200 കോടി സമാഹരിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി 136 വര്‍ഷം പഴക്കമുളള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് (നീല മുത്തൂറ്റ്) പ്രഖ്യാപിച്ചു. ഓരോ ലക്ഷം രൂപ മുഖവിലയുള്ള എന്‍സിഡികളുടെ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴിയായിരുന്നു ഇത്.

അഞ്ചു വര്‍ഷമാണ് ഇവയുടെ കാലാവധി. പലിശ അര്‍ധ വാര്‍ഷിക അടിസ്ഥാനത്തിലാവും നല്‍കുക. ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങ് നല്‍കിയിട്ടുള്ള ഈ സെക്യേര്‍ഡ് എന്‍സിഡികള്‍ ബിഎസ്ഇയുടെ ഡെറ്റ് വിപണി വിഭാഗത്തില്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്.

വിശ്വാസ്യതയും വ്യക്തിത്വവുമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ അടിത്തറയെന്ന് മൂത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തങ്ങളുടെ എന്‍സിഡികളില്‍ നിക്ഷേപിച്ചു എന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഈ തുക തുടര്‍ന്നുള്ള വായ്പകള്‍ നല്‍കാനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നുള്ള വികസന പദ്ധതികള്‍ക്കും ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിത ശൈലീ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള നവീനമായ പദ്ധതികളും സേവനങ്ങളും ആവിഷ്‌ക്കരിക്കും. തങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും ഈ വര്‍ഷങ്ങളില്‍ പിന്തുണ തുടര്‍ന്ന് സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങളെ സഹായിച്ച ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് താന്‍ നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെമ്പാടുമായി 3600 ബ്രാഞ്ചുകളുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് രാജ്യത്തെ എല്ലാ കുടുംബങ്ങളേയും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവര്‍ത്തിക്കുന്നത്..

സ്വര്‍ണ പണയ വായ്പകള്‍, വ്യാപാര്‍ മിത്ര ബിസിനസ് വായ്പകള്‍, ഇരുചക്ര വാഹന വായ്പകള്‍, യൂസ്ഡ് കാര്‍ വായ്പകള്‍, ഭവന വായ്പകള്‍, വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകള്‍, ആഭ്യന്തര, ആഗോള മണി ട്രാന്‍സ്ഫര്‍, വിദേശ നാണ്യ വിനിമയം, ഇന്‍ഷൂറന്‍സ് പദ്ധതികളും സേവനങ്ങളും, വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസ് തുടങ്ങി നിരവധി സേവനങ്ങളാണ് സ്ഥാപനം നല്‍കുന്നത്.

X
Top