8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

വായ്പാ വിതരണത്തിൽ കുതിപ്പുമായി മുത്തൂറ്റ് ഫിൻകോർപ്പ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് വിതരണം ചെയ്ത വായ്പകൾ 18.60 ശതമാനം വളർച്ചയോടെ ആകെ 61,703.26 കോടി രൂപയിലെത്തി റെക്കാഡിട്ടു.

ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 33,359.30 കോടി രൂപയിലുമെത്തി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 62.12 ശതമാനം വളർച്ചയിൽ 1047.98 കോടി രൂപയായി.

മുത്തൂറ്റ് ഫിൻകോർപ്പിന്റെ വായ്പാ വിതരണം 15 ശതമാനം വർദ്ധിച്ച് 50167.12 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 43443.26 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ 459.81 കോടിയേക്കാൾ അറ്റാദായം 22.40 ശതമാനം വർധിച്ച് 562.81 കോടി രൂപയിലുമെത്തിയിട്ടുണ്ട്.

ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ മുൻ വർഷം ഇതേകാലയളവിലെ 17615.07 കോടിയേക്കാൾ 23.26 ശതമാനം ഉയർന്ന് 21712.34 കോടി രൂപയിലുമെത്തി.

2025 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ സേവനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനെ കുറിച്ചും കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനെ കുറിച്ചും തങ്ങൾക്കു ശുഭാപ്തി വിശ്വാസമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 50,000 കോടി രൂപയുടെ വായ്പാ വിതരണമെന്ന നാഴികക്കല്ല് പിന്നിട്ടതായി മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.

X
Top