2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ബോണ്ട് വില്‍പ്പനയിലൂടെ ₹5500 കോടി സമാഹരിച്ച് മുത്തൂറ്റ് ഫിനാന്‍സ്

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് രാജ്യാന്തര കടപ്പത്ര വിപണിയില്‍ നിന്നും 5500 കോടി രൂപയുടെ (600 ദശലക്ഷം ഡോളര്‍) ധസമാഹരണം നടത്തി. ഇന്ത്യയിലെ സ്വകാര്യ മേഖലാ എന്‍ബിഎഫ്‌സികള്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന ധന സമാഹരണമാണിത്.

റിസര്‍വ് ബാങ്കിന്റെ വിദേശ വാണിജ്യ വായ്പ നിബന്ധനകള്‍ക്ക് വിധേയമായി നാല് ബില്യണ്‍ ഡോളര്‍ ആഗോള ഇടക്കാല ടേം നോട്ട് പദ്ധതിക്കു കീഴിലുള്ള സീനിയര്‍ സെക്യൂര്‍ഡ് ബോണ്ട് വഴിയാണ് ധനസമാഹരണം നടത്തിയത്. ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ടാണ് ഈ നീക്കം.

അടിസ്ഥാന തുകയുടെ ഏകദേശം 3.8 മടങ്ങു വരെയായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍. മുത്തൂറ്റ് ഫിനാന്‍സില്‍ ആഗോള നിക്ഷേപകര്‍ അര്‍പ്പിച്ചിട്ടുള്ള ശക്തമായ വിശ്വാസമാണ് ബോണ്ടുകളുടെ വിജയകരമായ വിതരണമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ഉയര്‍ന്ന തോതിലെ വായ്പാ വിതരണത്തിന് ഇപ്പോഴത്തെ സമാഹരണം കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

X
Top