ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

മുത്തൂറ്റ് ഫിനാൻസിന് ചരിത്രനേട്ടം; വിപണിമൂല്യം ‘ലക്ഷം കോടി’ രൂപ കടന്നു, നേട്ടം കുറിക്കുന്ന ആദ്യ കേരള കമ്പനി

കൊച്ചി: കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനികളിൽ വിപണിമൂല്യം ഒരുലക്ഷം കോടി രൂപ ഭേദിക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ്. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യ നിമിഷങ്ങളിൽ തന്നെ മുത്തൂറ്റ് ഫിനാൻസ് ഈ നിർണായക നാഴികക്കല്ല് ഭേദിച്ചു.

ബിഎസ്ഇയിൽ ഇന്നത്തെ ആദ്യ സെഷന്റെ തുടക്കത്തിൽ 2.62% നേട്ടവുമായി റെക്കോർഡ് 2,510.90 രൂപയിൽ വ്യാപാരം ചെയ്ത മുത്തൂറ്റിന്റെ വിപണിമൂല്യം 1,00,803.57 കോടി രൂപയാണ്.
എൻഎസ്ഇയിൽ 2.61% ഉയർന്ന് ഓഹരി റെക്കോർഡ് 2,510 രൂപയിൽ വ്യാപാരം ചെയ്തു.

വിപണിമൂല്യം 1,00,807.58 കോടി രൂപ. റിസർവ് ബാങ്ക് കഴിഞ്ഞവാരം സ്വർണപ്പണയ വായ്പാ മാനദണ്ഡങ്ങൾ ഇടപാടുകാർക്ക് പ്രയോജനപ്പെടുംവിധം ആകർഷകമാക്കിയതാണ് കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസിന് കരുത്തായത്.

കേരളം ആസ്ഥാനമായ എൻബിഎഫ്സിയും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ ഓഹരികളും 1.67% ഉയർന്നാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്.

വിപണിമൂല്യത്തിൽ മറ്റ് കേരള കമ്പനികളേക്കാൾ ബഹുദൂരം മുന്നിലാണ് മുത്തൂറ്റ് ഫിനാൻസ്. ഫാക്ട്, കൊച്ചിൻ ഷിപ്പ്‍യാർഡ്, കല്യാൺ ജ്വല്ലേഴ്സ്, ഫെഡറൽ ബാങ്ക് തുടങ്ങിയവയാണ് തൊട്ടുപിന്നാലെയുള്ളത്.

X
Top