ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

‘മൾട്ടിവോവെൻ’ സ്റ്റാട്ടപ്പിനെ ഏറ്റെടുത്ത് യുഎസ് കമ്പനി

മലപ്പുറം: പൊന്നാനി സ്വദേശി ടി.പി. സുബിൻ കോ-ഫൗണ്ടറായ ബംഗളൂരുവിലെ ‘മൾട്ടിവോവെൻ’ (multiwoven.com) സ്റ്റാർട്ടപ്പിനെ യു.എസിലെ ‘എ.ഐ. സ്‌ക്വയേർഡ്’ കമ്പനി ഏറ്റെടുത്തു.

മെഷീൻ ലേണിംഗ് മോഡലിംഗ് അടിസ്ഥാനമാക്കിയുള്ള ഡേറ്റ കൈമാറ്റം എളുപ്പമാക്കുന്ന ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമായ മൾട്ടിവോവൻ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓഹരിയും പണവും അടങ്ങുന്നതാണ് ഇടപാട്.

തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം റേസർ പേ, ട്രൂക്കോളർ തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് മൾട്ടിവോവെൻ സുബിൻ തുടങ്ങിയത്.

സുഹൃത്തുക്കളായ പശ്ചിമ ബംഗാൾ സ്വദേശി സുജോയ് ഗോലൻ, കർണാടക സ്വദേശി നാഗേന്ദ്ര ധനകീർത്തി എന്നിവരാണ് സഹ സ്ഥാപകർ.

നാലുമാസം മുമ്പ് ഒമ്പത് കോടിയോളം രൂപയുടെ മൂലധന ഫണ്ടിംഗ് നേടിയിരുന്നു.

മുഴുവൻ ജീവനക്കാരും എ.ഐ. സ്‌ക്വയേർഡിന്റെ ഭാഗമാകും.

X
Top