ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എക്‌സ് ഡിവിഡന്റായി മള്‍ട്ടിബാഗര്‍ ഫാര്‍മ ഓഹരി

ന്യൂഡല്‍ഹി: വ്യാഴാഴ്ച എക്‌സ് ഡിവിഡന്റായ ഓഹരികളിലൊന്നാണ് ഡിവിസ് ലാബ്‌സിന്റേത്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30 രൂപ അഥവാ 1500 ശതമാനം ലാഭവിഹിതമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 12 ആണ് റെക്കോര്‍ഡ് തീയതി.

ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു വര്‍ഷമായി വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ് ഓഹരി. എന്നാല്‍ മികച്ച നേട്ടങ്ങള്‍ നിക്ഷേപകന് സമ്മാനിച്ച ചരിത്രമാണ് ഡിവിസ് ലാബ്‌സിനുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 15 ശതമാനം ഇടിവ് നേരിട്ട ഓഹരി 5 വര്‍ഷത്തിലുണ്ടാക്കിയ നേട്ടം 500 ശതമാനമാണ്.

630 രൂപയില്‍ നിന്നും 3940 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച. നിലവില്‍ 3940 രൂപയിലാണ് ഓഹരിയുള്ളത്. 1990 ല്‍ സ്ഥാപിതമായ ഡിവിസ് ലാബ്‌സ് 1.04 ലക്ഷം കോടി വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണിത്.

ഫാര്‍മസ്യൂട്ടിക്കല്‍ മിശ്രിതങ്ങളും ഇന്റര്‍മീഡിയേറ്റ്‌സുമാണ് ഉത്പാദിപ്പിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1990 ല്‍ മുരളി ഡിവിയാണ് സ്ഥാപിച്ചത്.

X
Top