
മുംബൈ: കഴിഞ്ഞ 23 വര്‍ഷത്തില്‍ 32,302.99 ശതമാനം നേട്ടമുണ്ടാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് അപ്പോളോ ഹോസ്പിറ്റലിന്റേത്. 1999 ല്‍ 12 രൂപയുണ്ടായിരുന്ന ഓഹരി നിലവിലെ വിലയായ 4,266.65 രൂപയിലേയ്ക്ക് വളരുകയായിരുന്നു. 23 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 3.24 കോടി രൂപയായി മാറുമായിരുന്നു.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 278.24 ശതമാനംഉയര്‍ന്ന ഓഹരി ഒരു വര്‍ഷത്തില്‍ 13.04 ശതമാനത്തോളം ഇടിഞ്ഞു. 2021 നവംബറില്‍ രേഖപ്പെടുത്തിയ 5,935.4 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 26 മെയ് 2022 ലെ 3,361.55 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലിലാദര്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.
5000 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ മോതിലാല്‍ ഓസ്വാള്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യവില 5080 രൂപയുമാണ്. 1979 ല്‍ രൂപീകൃതമായ അപ്പോളോ ഹോസ്പിറ്റല്‍സ് 59099.09 കോടി വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. മരുന്ന്, ആശുപത്രി സേവനം, ആരോഗ്യപരിപാലനം എന്നിവയാണ് വരുമാന സ്രോതസ്സുകള്‍.
ജൂണിലവസാനിച്ച പാദത്തില്‍ ഹോസ്പിറ്റല്‍ 3,811.66 കോടി രൂപയുടെ വരുമാനം നേടി. എന്നാല്‍ 317.10 കോടി രൂപയായി നികുതി കഴിച്ചുള്ള ലാഭം കുറഞ്ഞു. 29.33 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണ്.
48.48 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 15.64 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.






