വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

1 ലക്ഷം 23 വര്‍ഷത്തില്‍ 1.19 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബുധനാഴ്ച 1.45 ശതമാനം ഉയര്‍ന്ന് 2,110.00 രൂപയില്‍ ക്ലോസ് ചെയ്ത മള്‍ട്ടിബാഗര്‍ ഓഹരിയാണ് സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 23 വര്‍ഷത്തില്‍ 11,888.64 ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് ഇത്. 1999 ജനുവരിയില്‍ 17.60 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 2,110 രൂപയിലെത്തിയത്.

അതായത് 23 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.19 കോടി രൂപയാകുമായിരുന്നു എന്നര്‍ത്ഥം. 5 വര്‍ഷത്തില്‍ 81.23 ശതമാനവും 3 വര്‍ഷത്തില്‍ 92.76 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1.35 ശതമാനവും 2022 ല്‍ 5.39 ശതമാനവും ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്.

1666.25 രൂപയാണ് 52 ആഴ്ചയിലെ താഴ്ച. 2693 രൂപ 52 ആഴ്ചയിലെ ഉയരമാണ്. 52 ആഴ്ച ഉയരത്തില്‍ നിന്നും 21.67 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്നും 26.63 ശതമാനം ഉയരെയുമാണ് ഓഹരി. 5,10,20,500,100,200 ദിന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരിയുള്ളത്.

26,815.37 കോടി വിപണി മൂല്യമുള്ള സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏഴ് ബിസിനസ് യൂണിറ്റുകളുള്ള ഒരു വലിയ വ്യാവസായിക സ്ഥാപനമാണ്. ഇന്ത്യയിലെ മുന്‍നിര പ്ലാസ്റ്റിക് സംസ്‌കരണ കോര്‍പ്പറേഷനാണിത്. എക്‌സ്ട്രൂഷന്‍, റൊട്ടേഷണല്‍ മോള്‍ഡിംഗ് , കംപ്രഷന്‍ മോള്‍ഡിംഗ്, ബ്ലോ മോള്‍ഡിംഗ്, ഇഞ്ചക്ഷന്‍ മോള്‍ഡിംഗ് എന്നിവയുള്‍പ്പെടെ വിവിധ പ്ലാസ്റ്റിക് പ്രോസസ്സിംഗ് ടെക്‌നിക്കുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

കൂടാതെ, പ്ലാസ്റ്റിക് കസേരകള്‍, പ്ലാസ്റ്റിക് ഫര്‍ണിച്ചറുകള്‍, വാര്‍ത്തെടുത്ത പ്ലാസ്റ്റിക് കസേരകള്‍, മോള്‍ഡഡ് ഫര്‍ണിച്ചറുകള്‍, സ്‌റ്റോറേജ്, മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് ഉല്‍പ്പന്നങ്ങള്‍, വ്യാവസായിക മായി വാര്‍ത്തെടുത്ത ഉല്‍പ്പന്നങ്ങള്‍, സംരക്ഷിത പാക്കേജിംഗ് ഉല്‍പ്പന്നങ്ങള്‍, സംയോജിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് പൈപ്പിംഗ് സിസ്റ്റം, പെട്രോകെമിക്കല്‍സ് എന്നിവയുടെ നിര്‍മ്മാണവും വില്‍പനയും നടത്തുന്നു. വാല്യു റിസര്‍ച്ചിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, സുപ്രീം ഇന്‍ഡസ്ട്രീസ് ഒരു കടബാധ്യതയില്ലാത്ത കമ്പനിയാണ്.

X
Top