ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

ബോണസ് ഓഹരികള്‍ പ്രഖ്യാപിക്കാനൊരുങ്ങി മള്‍ട്ടിബാഗര്‍

മുംബൈ: ഓഗസ്റ്റ് 29 ന് ബോണസ് ഓഹരി പ്രഖ്യാപിക്കാനൊരുങ്ങുന്ന കമ്പനിയാണ് ശിവാലിക്ക് ബൈമെറ്റല്‍ കണ്‍ട്രോള്‍സ് ലിമിറ്റഡ്. തുടര്‍ന്ന് ബുധനാഴ്ച ഇതുവരെ 2.26 ശതമാനം ഉയരാന്‍ ഓഹരിയ്ക്കായി. നിലവില്‍ 544.85 രൂപയിലാണ് സ്റ്റോക്കുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 250 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ശിവാലിക്ക് ബൈമെറ്റല്‍ കണ്‍ട്രോള്‍സ് ലിമിറ്റഡിന്റേത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 8 മടങ്ങ് വളരാനും ഓഹരിയ്ക്കായി. ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 17 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 11 കോടി രൂപമാത്രമായിരുന്നു ലാഭം. വില്പന വരുമാനം 40 ശതമാനം ഉയര്‍ത്തി 98 കോടി രൂപയായി. ഓഹരിയുടെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) 32 ശതമാനമാണ്.

തെര്‍മോസ്റ്റാറ്റിക് ബൈമെറ്റല്‍/ട്രിമെറ്റല്‍ സ്ട്രിപ്പുകള്‍, ഘടകങ്ങള്‍, സ്പ്രിംഗ് റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍സ്, മള്‍ട്ടിഗേജ് ഉള്ള ഇബി വെല്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, കോള്‍ഡ് ബോണ്ടഡ് ബൈമെറ്റല്‍ സ്ട്രിപ്പുകള്‍ ,ഭാഗങ്ങള്‍ മുതലായവ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണ് ശിവാലിക് ബൈമെറ്റല്‍ ലിമിറ്റഡ്.

X
Top