ടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ വാർത്ത: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്കതീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്കഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: പിയൂഷ് ഗോയൽകേന്ദ്രസര്‍ക്കാറിന്റെ ധനക്കമ്മി ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വര്‍ദ്ധിച്ചുഇന്ത്യ പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നു

1 ലക്ഷം 21 വര്‍ഷത്തില്‍ 1.86 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: 1 ലക്ഷം രൂപ 21 വര്‍ഷത്തില്‍ 1.86 കോടി രൂപയാക്കിയ ഓഹരിയാണ് മാരിക്കോയുടേത്. 1988 ല്‍ സ്ഥാപിതമായ മാരികോ 69274.01 കോടി വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. രാജ്യത്തെ പ്രമുഖ ഉപഭോക്തൃ ഉത്പന്നകമ്പനിയാണിത്.

ഭക്ഷ്യ എണ്ണ, വ്യക്തി, ഗാര്‍ഹിക ഉത്പന്നങ്ങള്‍, എന്നിവയുടെ വില്‍പന, കയറ്റുമതി വരുമാനം, സ്‌ക്കാര്‍പ്പ് എന്നിവയാണ് വരുമാന സ്രോതസ്സുകള്‍.

ഓഹരി വില ചരിത്രം
തിങ്കളാഴ്ച 0.94 ശതമാനം ഉയര്‍ന്ന് 524.60 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 2001 ല്‍ വെറും 2.81 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണിത്. അതുകൊണ്ടുതന്നെ 18,569.04 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് 21 വര്‍ഷത്തില്‍ കൈവരിച്ചത്.

21 വര്‍ഷം മുന്‍പ് ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം ഇന്ന് 1.86 കോടി രൂപയായി മാറിയിരിക്കും. കഴിഞ്ഞ 5 വര്‍ഷത്തില്‍ 63.96 ശതമാനവും 2022 ല്‍ മാത്രം 2.04 ശതമാനവും നേട്ടം കൈവരിക്കാന്‍ ഓഹരിയ്ക്കായി.

18 ഒക്ടോബര്‍, 2021 ല്‍ രേഖപ്പെടുത്തിയ 607.70 രൂപയാണ് 52 ആഴ്ചയിലെ ഉയരും. 27, ജനുവരി 2022 ലെ 455.65 രൂപ, 52 ആഴ്ചയിലെ താഴ്ചയാണ്. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 13.67 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്നും 15.1 ശതമാനം ഉയരെയുമാണ് ഓഹരി.

X
Top