8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

മികച്ച നേട്ടവുമായി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 8.85 ശതമാനമുയര്‍ന്ന് 22.60 രൂപയില്‍ ക്ലോസ് ചെയ്ത സ്‌റ്റോക്കാണ് തിരുപ്പതി ഫോര്‍ജിന്റേത്. ഓയില്‍ ആന്റ് ഗ്യാസ് വിഭാഗത്തില്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രോഫിറ്റ് മാര്‍ജിന്‍ 12-12 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

6 മാസത്തില്‍ 136 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണിത്. 1 വര്‍ഷത്തെ നേട്ടം 69 ശതമാനം. ഡിസംബര്‍ 2022 ന് രേഖപ്പെടുത്തിയ 25.60 രൂപയാണ് 52 ആഴ്ച ഉയരം.

52 ആഴ്ച താഴ്ചയായ 9.05 രൂപയില്‍ നിന്നും 149 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റീല്‍ ഫോര്‍ജ്ഡ് ഫ്ലേഞ്ചുകള്‍, ഫോര്‍ജ്ഡ് കോമ്പണന്റ്സ്,വാഹന ഭാഗങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനി മികച്ച പാദ, വാര്‍ഷിക ഫലങ്ങളാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അറ്റ വില്‍പന 2022 സാമ്പത്തികവര്‍ഷത്തില്‍ 187 ശതമാനം ഉയര്‍ന്നു.

X
Top