Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

1100 ദശലക്ഷം രൂപയുടെ ഓര്‍ഡര്‍; അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: മെര്‍ക്കുറി ഇവി-ടെക് ലിമിറ്റഡ് (മുമ്പ് മെര്‍ക്കുറി മെറ്റല്‍സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കമ്പനി അനുബന്ധ സ്ഥാപനം പവര്‍മെറ്റ്‌സ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് ഈയിടെ 1,100 ദശലക്ഷം രൂപയുടെ ഓപ്പണ്‍ ഓര്‍ഡര്‍ ലഭിച്ചു. മുന്‍നിര 2W EV നിര്‍മ്മാതാക്കള്‍ക്ക് E2W ബാറ്ററികള്‍ വിതരണം ചെയ്യാനാണ് ഓര്‍ഡര്‍.

തുടര്‍ന്ന് മെര്‍ക്കുറി ഇവി-ടെക്കിന്റെ ഓഹരി 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 21.38 രൂപയിലായിരുന്നു ക്ലോസിംഗ്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 23.35 രൂപയും താഴ്ന്ന വില 0.98 രൂപയുമാണ്.

മെര്‍ക്കുറി മെറ്റല്‍സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന മെര്‍ക്കുറി ഇവി-ടെക് ലിമിറ്റഡ്, ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക് ബസുകള്‍, ഇലക്ട്രിക് വിന്റേജ് കാറുകള്‍, ഇലക്ട്രിക് ഗോള്‍ഫ് കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 2.37 മടങ്ങ് വര്‍ധിച്ചു.

285 ശതമാനം 3 വര്‍ഷത്തെ സിഎജിആര്‍ വളര്‍ച്ചയുള്ള കമ്പനിയുടെ വിപണി മൂലധനം 350 കോടി രൂപയാണ്. അതിശയകരമായ ത്രൈമാസ, വാര്‍ഷിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 4.30 കോടിയുടെ അറ്റ വില്‍പ്പനയും 1.02 കോടി രൂപ അറ്റാദായവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അറ്റ വില്‍പന 3 ശതമാനം ഉയര്‍ന്നപ്പോള്‍ അറ്റാദായത്തിലെ ഉയര്‍ച്ച 125 ശതമാനം. 6 മാസത്തിനുള്ളില്‍ 275 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ 2,000 ശതമാനവും മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി.

X
Top