വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോര്‍ഡ് ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഓഹരിയാണ് എന്‍ഡിആര്‍ ഓട്ടോ കമ്പണന്റ്‌സിന്റേത്. വ്യാഴാഴ്ച 2.29 ശതമാനം ഉയര്‍ന്ന ഓഹരി വെള്ളിയാഴ്ച 519 രൂപയുടെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. എന്നാല്‍ തുടര്‍ന്ന് വില്‍പനസമ്മര്‍ദ്ദത്തിനടിപ്പെട്ട് 486.95 ലെത്തുകയും 505 രൂപയില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു.

കോവിഡ് -19 ന് ശേഷമുണ്ടായ വീണ്ടെടുപ്പില്‍ സ്റ്റോക്ക് മാര്‍ക്കറ്റുത്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാണ് എന്‍ഡിആര്‍. കഴിഞ്ഞ 2 വര്‍ഷത്തില്‍ 225 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയ ഓഹരി 156 രൂപയില്‍ നിന്നും 519 രൂപയിലേയ്ക്കാണ് ഉയര്‍ന്നത്.

300കോടി രൂപയ്ക്ക് അടുത്ത മാര്‍ക്കറ്റ് ക്യാപ് ഉള്ള സ്‌മോള്‍ ക്യാപ് സ്‌റ്റോക്ക് 2022 ലെ ആദ്യ വാര സെഷനിലും വലിയ നേട്ടമുണ്ടാക്കി. പിന്നീട് ഫെബ്രുവരി അവസാനം വരെ ലാഭമെടുക്കല്‍ സമ്മര്‍ദ്ദത്തില്‍ തുടരുകയും 2022 ജൂണില്‍ 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 301.30 രൂപ കുറിക്കുകയും ചെയ്തു.

അതിനുശേഷം ഈ മള്‍ട്ടിബാഗര്‍ ഓട്ടോ സ്‌റ്റോക്ക് നേട്ടം തുടരുകയായിരുന്നു. തൊട്ടടുത്ത മൂന്നുമാസങ്ങളില്‍ 70 ശതമാനത്തിന്റെ ആദായമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരു മാസത്തെ നേട്ടം 25 ശതമാനം.

X
Top