കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 2 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ് കമ്പനിയായ സെന്റം ഇലക്ട്രോണിക്‌സ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ അഥവാ 40 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില 1429.75 രൂപയാണെന്നിരിക്കെ 0.28 ശതമാനമാണ് യീല്‍ഡ്.

നാലാംപാദത്തില്‍ 25.8 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയ കമ്പനിയാണ് സെന്റം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 6.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.  വരുമാനം 35 ശതമാനം ഉയര്‍ത്തി 316.3 കോടി രൂപയാക്കാനായി. എബിറ്റ മാര്‍ജിന്‍213 ബിപിഎസ് കൂടി 15.9%.

കമ്പനി ഓഹരി 3 വര്‍ഷത്തില്‍ 363 ശതമാനവും 1 വര്‍ഷത്തില്‍ 246 ശതമാനവുമുയര്‍ന്നു.2023 ല്‍ ഇതുവരെ 102 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

X
Top