റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

30 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ഇങ്കര്‍സോള്‍ റാന്റ് ഇന്ത്യ ലിമിറ്റഡ്. 23 രൂപ പ്രത്യേകലാഭവിഹിതം ഉള്‍പ്പടെയാണ് ഇത്. നവംബര്‍ 21 ആണ് റെക്കോര്‍ഡ് തീയതി.

സെപ്തംബര്‍ പാദ അറ്റവില്‍പന 2.01 ശതമാനം ഉയര്‍ത്തി 253.94 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി നോക്കുമ്പോള്‍ 7.05 ശതമാനത്തിന്റെ കുറവാണിത്. വാര്‍ഷികാടിസ്ഥാനത്തില്‍ 36.18 ശതമാനവും തുടര്‍ച്ചയായി 10.40 ശതമാനവും വര്‍ധിപ്പിച്ച് അറ്റാദായം 35.45 കോടി രൂപയാക്കി.

നിലവില്‍ 2280 രൂപ വിലയുള്ള ഓഹരി കഴിഞ്ഞ 5 വര്‍ഷത്തില്‍ കൈവരിച്ച നേട്ടം 187.48 ശതമാനമാണ്. മൂന്ന് വര്‍ഷത്തില്‍ 272.23 ശതമാനം വളര്‍ന്ന സ്‌റ്റോക്കിന്റെ ഒരു വര്‍ഷത്തെ ഉയര്‍ച്ച 87.67 ശതമാനം. 2022 ല്‍ ഇതുവരെ 83.77 ശതമാനം കരുത്താര്‍ജ്ജിച്ചു.

7230.81 കോടി വിപണി മൂല്യമുള്ള ഇങ്കര്‍സോള്‍ റാന്റ് ഇന്ത്യ ഇന്‍ഡസ്ട്രീയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മിഡ്ക്യാപ്പ് കമ്പനിയാണ്. 160 വര്‍ഷത്തെ വൈദഗ്ധ്യമുള്ള കമ്പനി കംപ്രസര്‍ സിസ്റ്റംസ്, പവര്‍ ടൂള്‍സ്, ലിഫ്റ്റിംഗ്, മെറ്റീരിയല്‍ ഹാന്റ്‌ലിംഗ് എന്നീ രംഗത്ത് ചരക്കുകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

X
Top