വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

52 ആഴ്ച ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 52 ആഴ്ചയിലെ ഉയരമായ 10,222.95 രൂപയിലെത്തിയ ഓഹരിയാണ് സിഎഫ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡി (ZF Commercial Vehicle Control Systems India Ltd)ന്റെത്.14 വര്‍ഷത്തില്‍ 3,297.36 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമുണ്ടാക്കിയ ഓഹരിയാണിത്. 2008 ഒക്ടോബര്‍ 3 ന് 299.35 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 10,170 രൂപയിലുള്ളത്.

അതായത് 14 വര്‍ഷം മുന്‍പ് കമ്പനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 33.97 ലക്ഷം രൂപയായി മാറുമായിരുന്നു എന്നര്‍ത്ഥം. അഞ്ച് വര്‍ഷത്തില്‍ 66.57 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 39.15 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 2022 ല്‍ മാത്രം 21.13 ശതമാനമാണ് ഓഹരി കുതിച്ചത്.

ജൂണ്‍ 2022 ല്‍ രേഖപ്പെടുത്തിയ 6876.50 രൂപയാണ് 52 ആഴ്ചയിലെ കുറവ്. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 47.89 ശതമാനം കുറവിലാണ് ഓഹരിയുള്ളത്. 5,10,20,50,100,200 ദിന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലുമാണ് ഓഹരി.

ജൂണിലവസാനിച്ച പാദത്തില്‍ 798.42 കോടി രൂപയുടെ വില്‍പന വരുമാനം നേടാന്‍ കമ്പനിയ്ക്കായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വില്‍പന വരുമാനം 491.91 കോടി രൂപമാത്രമായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 179 ശതമാനം ഉയര്‍ത്തി 86.08 കോടി രൂപയാക്കി.

നികുതി കഴിച്ചുള്ള ലാഭം 191 ശതമാനം വര്‍ധിച്ച് 62.40 കോടി രൂപയുമായി. 10,530 ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നു. 2022-24 സാമ്പത്തികവര്‍ഷത്തില്‍ വില്‍പന വരുമാനം 29.8 ശതമാനം സിഎജിആറില്‍ വളരുമെന്നാണ് നിഗമനം.

ഉത്പാദന ചെലവ് കുറയുന്നതും പ്രീമിയം വിലയുമാണ് ഗുണം ചെയ്യുക. 19,094.38 കോടി വിപണി മൂല്യമുള്ള, വാണിജ്യ വാഹനങ്ങളുടെ നിയന്ത്രണ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന മിഡ് ക്യാപ്പ് കമ്പനിയാണ് സിഎഫ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ്. വാണിജ്യ വാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള വ്യാവസായിക സാങ്കേതികവിദ്യ, പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ബഹുരാഷ്ട്ര സാങ്കേതിക കമ്പനിയാണ് ഇത്.

മോഷന്‍ കണ്‍ട്രോള്‍, ഇന്റഗ്രേറ്റഡ് സേഫ്റ്റി, ഓട്ടോമേറ്റഡ് െ്രെഡവിംഗ്, ഇലക്ട്രിക് മൊബിലിറ്റി എന്നീ നാല് സാങ്കേതിക മേഖലകളില്‍ കമ്പനി ഉത്പന്നങ്ങളും സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങളും പ്രദാനം ചെയ്യുന്നു.

X
Top