8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഓഹരി വിഭജനവും ലാഭവിഹിതവും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഫാര്‍മ ഓഹരി

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 50 ശതമാനം ലാഭവിഹിതവും 1:10 അനുപാതത്തില്‍ ഓഹരി വിഭജനവും പ്രഖ്യാപിച്ചിരിക്കയാണ് തെമിസ് മെഡികെയര്‍. 4,60,13,850 രൂപയാണ് ലാഭവിഹിത ഇനത്തില്‍ വിതരണം ചെയ്യുക.

10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുള്ള 10 ഓഹരികളാക്കി വിഭജിക്കും. സെപ്തംബര്‍ 9 ന് ശേഷം ലാഭവിഹിതം പൂര്‍ത്തിയാക്കും. സെപ്തംബര്‍ 1 ആണ് റെക്കോര്‍ഡ് തീയതി.

83.05 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 1.74 ശതമാനം അധികം. അറ്റാദായം 15.52 ശതമാനം കുറഞ്ഞ് 8.40 കോടി രൂപയായി.

1,426.38 കോടി രൂപയുടെ വിപണി മൂല്യം രേഖപ്പെടുത്തിയ സ്മോള്‍ ക്യാപ് ഫാര്‍മ കമ്പനിയാണ് തെമിസ് മെഡികെയര്‍. 44 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

X
Top