നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

1 ലക്ഷം ഒരു വര്‍ഷത്തില്‍ 2 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: 2022 ലെ മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാണ് കൈസര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റേത്. തിങ്കളാഴ്ച 78.45 രൂപയില്‍ ട്രേഡ് ചെയ്യപ്പെടുന്ന ഓഹരി 14 വര്‍ഷത്തില്‍ 5,130.00 ശതമാനത്തിന്റെ ആദായമാണ് നിക്ഷേപകന് സമ്മാനിച്ചത്. അതായത് 14 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 52.30 ലക്ഷം രൂപയായി മാറുമായിരുന്നു എന്നര്‍ത്ഥം.

5 വര്‍ഷത്തില്‍ 2328.79 ശതമാനം ഉയര്‍ന്ന ഓഹരി 1 ലക്ഷം രൂപ 24.28 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിരിക്കും. ഒരു വര്‍ഷത്തിലെ ഓഹരിയുടെ നേട്ടം 20,015.38 ശതമാനമാണ്. അതുകൊണ്ടുതന്നെ ഒരു വര്‍ഷം മുന്‍പുള്ള ഒരു ലക്ഷം രൂപ നിക്ഷേപം ഇന്ന് 2 കോടി രൂപയാകും.

ഇനി 2022 ലെ കണക്കെടുത്താല്‍ ജനുവരി 3 ന് 2.92 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 79.80 രൂപയിലുള്ളത്. 2586.64 ശതമാനത്തിന്റെ നേട്ടമാണിത്. അതുകൊണ്ടുതന്നെ ഈ കാലയവളവില്‍ ഒരു ലക്ഷം 26.86 ലക്ഷം രൂപയാക്കാനും ഓഹരിയ്ക്ക് സാധിച്ചു.

130.55 52 ആഴ്ച ഉയരം. 0.39 52 ആഴ്ചയിലെ താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 39.90 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്നും 20,015.38 ശതമാനം ഉയരെയുമാണ് ഓഹരി.

ലേബല്‍ പ്രിന്റിംഗ്, സ്‌റ്റേഷനറി മാഗസിനുകള്‍, കാര്‍ഡ് ബോര്‍ഡ് എന്നിവ നിര്‍മ്മിക്കുന്ന കൈസര്‍ കോര്‍പ്പറേഷന്‍ 447.28 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. 59.2 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുന്നു. 40.48 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകരുടെ പക്കലാണ്.

X
Top