8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനും റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനുമുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 28 പ്രഖ്യാപിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കായ എക്‌സല്‍ റിയാലിറ്റി എന്‍ ഇന്‍ഫ്രാ ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. 1:2 അനുപാതത്തില്‍ ബോണസ് ഓഹരികളും കമ്പനി വിതരണം ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 101.45 ശതമാനത്തിന്റെയും മൂന്ന് വര്‍ഷത്തില്‍ 396.43 ശതമാനത്തിന്റെയും മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരിയാണ് എക്‌സല്‍ റിയാലിറ്റി എന്‍ ഇന്‍ഫ്രാ ലിമിറ്റഡിന്റേത്. എന്നാല്‍ 2022 ല്‍ 27.23 ശതമാനം ഇടിവ് നേരിട്ടു. ഈ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ 13.37 രൂപയാണ് 52 ആഴ്ചയിലെ ഉയരം.

2021 നവംബറിലെ 2.85 രൂപ 52 ആഴ്ച താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 48.01 ശതമാനം ഡിസ്‌ക്കൗണ്ടിലാണ് ഓഹരിയുള്ളത്. അത്യാധുനിക എഞ്ചിനീയറിംഗും ടൂളുകളും ഉപയോഗിച്ച് ഗുണനിലവാരമുള്ള കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണിത്. കൂടാതെ, പൊതു വ്യാപാരം, ഐടി/ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്), കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്റര്‍ നടത്തിപ്പ് എന്നിവയിലും ഏര്‍പ്പെട്ടിരിക്കുന്നു.

പ്രത്യേകവും താങ്ങാനാവുന്നതുമായ കോള്‍ സെന്റര്‍ ഔട്ട്‌സോഴ്‌സിംഗ്, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷനുകളുടെ സമഗ്രമായ ശ്രേണി നല്‍കുന്ന കമ്പനിയാണ് എക്‌സല്‍ റിയല്‍റ്റി എന്‍ ഇന്‍ഫ്രാ ലിമിറ്റഡ്.

X
Top