ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

അവകാശ ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: അവകാശ ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 6 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ സുദിതി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഈ തീയതിയില്‍ ഡെപ്പോസിറ്ററികളില്‍ പേരുള്ള അര്‍ഹരായ ഓഹരിയുടമകള്‍ക്ക് ഓഹരികള്‍ ലഭ്യമാകും. 9 ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് 5 അവകാശ ഓഹരികള്‍ എന്ന തോതിലായിരിക്കും വിതരണം.

30 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 29,25,68,700 രൂപയുടെ 97,52,290 എണ്ണം അവകാശ ഓഹരികള്‍ വിതരണം ചെയ്യുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി പറയുന്നു. സെപ്തംബര്‍ 15 ന് ആരംഭിച്ച് 21 ന് വിതരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 109.85 ശതമാനവും 2022 ല്‍ 45.42 ശതമാനവും ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് സുദിതി ഇന്‍ഡസ്ട്രീസിന്റേത്. 54.95 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 13.90 രൂപ 52 ആഴ്ച താഴ്ചയുമാണ്.

52 ആഴ്ച ഉയരത്തില്‍ നിന്ന് 37.94 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്ന് 145.32 ശതമാനം ഉയരെയുമാണ് വെള്ളിയാഴ്ച 34.10 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി. 59.86 കോടി വിപണി മൂല്യമുള്ള സുദിതി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉപഭോക്തൃ വിവേചനാധികാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. റീട്ടെയില്‍, വിതരണം, തുണി നിര്‍മ്മാണം, വസ്ത്ര നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്നതാണ് ഉത്പന്ന,സേവന പോര്‍ട്ട്‌ഫോളിയോ.

ബിസിനസ് ശൃംഖലയില്‍ നെയ്ത്ത്, ഡൈയിംഗ്, പ്രിന്റിംഗ്, ഫിനിഷിംഗ്, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. യുവികാന്‍, നഷ്, ഇന്ത്യന്‍ഇങ്ക്, എന്‍ബിഐ, എഫ്‌സി ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ സ്വന്തമാണ്.

X
Top