സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

വിദേശ നിക്ഷേപം; അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: മൗറീഷ്യസ് ആസ്ഥാനമായ എറിസ്‌ക്ക ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് സ്‌മോള്‍ക്യാപ്പ് കമ്പനിയായ സാംപ്രെ ന്യൂട്രീഷ്യന്‍സ് ലിമിറ്റഡ് ഓഹരി വെള്ളിയാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 5 ശതമാനം ഉയര്‍ന്ന സ്‌റ്റോക്ക് 109.40 രൂപയിലേയ്ക്കാണ് കുതിച്ചത്. 101 രൂപ നിരക്കില്‍ 50000 ഓഹരികളാണ് എറിസ്‌ക്ക വാങ്ങിയത്.

50.50 ലക്ഷത്തിന്റെ നിക്ഷേപം.

ഓഹരി വില ചരിത്രം
2022 ല്‍ 225 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് സാംപ്രെയുടേത്. 33 രൂപയില്‍ നിന്നും 107.40 രൂപയിലേയ്ക്കായിരുന്നു ഉയര്‍ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 550 ശതമാനവും ഉയര്‍ന്നു.

52 കോടി രൂപ വിപണി മൂല്യമുള്ള സ്റ്റോക്കിന്റെ 52 ആഴ്ച താഴ്ച 13.80 രൂപയാണ്. എക്കാലത്തേയും ഉയരം, വെള്ളിയാഴ്ച രേഖപ്പെപ്പെടുത്തിയ 109.40 രൂപ. ഗുര്‍ബാനി ഗ്രൂപ്പ് കമ്പനിയായ സാംപ്രെ ന്യൂട്രീഷന്‍സ് ലിമിറ്റഡ് മിഠായി, ചോക്ലേറ്റുകള്‍, ഹാര്‍ഡ് മിഠായികള്‍ മുതലായവ വികസിപ്പിക്കുന്നു.

മൈക്രോ ന്യൂട്രിയന്റ് ഇനിഷ്യേറ്റീവ്‌സ് കാനഡയുമായി സഹകരിച്ച് കമ്പനി വൈറ്റമിനൈസ്ഡ് മിഠായി, ന്യൂട്രി മിഠായി എന്നിവ വികസിപ്പിച്ചു. ഹീമോഗ്ലോബിന്‍ അളവ് മെച്ചപ്പെടുത്താനുതകുന്നതാണിതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ ആഗന്‍വാടി വഴിയാണ് ഈ ഉല്‍പ്പന്നം ലഭ്യമാക്കിയത്.

X
Top