12-ാം ശമ്പള പരിഷ്കരണ ക​മ്മീ​ഷ​ൻ പ്രഖ്യാപിച്ചു; മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണംകേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപതൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പതൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടിലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി

ഫ്രഞ്ച് തീം കഫേ ശൃംഖല ഇന്ത്യയിലേക്ക് എത്തിക്കാൻ റിലയൻസ്

മുംബൈ: ഇന്ത്യയിൽ കോഫി കഫേകളുടെ ഡിമാൻഡ് ഉയരുകയാണെന്ന് മനസിലാക്കി ശതകോടീശ്വരൻ മുകേഷ് അംബാനി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു.

റിലയൻസ് ചെയർപേഴ്‌സണായ മുകേഷ് അംബാനി റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് വഴി ലണ്ടൻ ആസ്ഥാനമായുള്ള ഒരു റസ്റ്റോറന്റ് ശൃംഖലയുമായി ചേർന്ന് ഫ്രഞ്ച് തീം കഫേ ശൃംഖല ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു.

2023ലെ ആദ്യ ത്രൈമാസ യോഗത്തിൽ റിലയൻസ് ബ്രാൻഡ്‌സ്, ലണ്ടൻ ആസ്ഥാനമായുള്ള സ്ഥാപനമായ EL&N cafes മായി കൈകോർത്ത് ഇന്ത്യയിൽ കഫേകളും റെസ്റ്റോറന്റുകളും തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മൾട്ടി ബില്യൺ ഡോളർ വരുമാനമുള്ള സ്ഥാപനമാണ് EL&N cafes. ഫ്രാൻസ്, ഇറ്റലി, ലണ്ടൻ, സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ വിപണി ഉറപ്പിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 27-ലധികം സ്ഥാപനങ്ങളുള്ള EL&N cafes യുകെ ആസ്ഥാനമായുള്ള എക്‌സ്‌ക്ലൂസീവ് ഫുഡ് ആൻഡ് ബിവറേജ് റീട്ടെയിൽ ബ്രാൻഡാണ്
ഫ്രഞ്ച്, അറേബ്യൻ തീമുകളിൽ കഫേകൾ ഒരുക്കി യുവാക്കളെ ആകർഷിക്കുന്ന രീതിയാണ് EL&N cafes പിന്തുടരുന്നത്.

മനോഹരമായ ഇന്റീരിയറുകളും സൗന്ദര്യാത്മകമായ അന്തരീക്ഷവും ഉള്ള കഫേകള്‍ കൊണ്ടുള്ള ബ്രാൻഡ് ഐഡന്റിറ്റി ഉണ്ട് ഇവർക്ക്. യുവാക്കൾക്കിടയിൽ ഇത് വളരെ ജനപ്രിയമാണ്.
പിങ്ക് ഇന്റീരിയർ ചെയ്യുന്ന കഫെകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനം കൂടിയാണ്.

ഒപ്പം വിലക്കുറവും ഇവയെ ജനപ്രിയമാക്കുന്നു. സ്റ്റാർബക്സ്, കോസ്റ്റ കോഫി എന്നിവ പോലുള്ള ഉയർന്ന വില ഈടാക്കുന്ന കഫെകൾക്ക് ഇത് ഭീഷണിയാകും എന്നുറപ്പ്.

2017ൽ ആണ് EL&N ആദ്യ ഔട്ട്‌ലെറ്റ് ആരംഭിച്ചത്. മനോഹരമായ അന്തരീക്ഷവും അതുല്യമായ ഭക്ഷണ പാനീയങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും ഇൻസ്റ്റാഗ്രാം കഫേ എന്ന ക്രെഡിറ്റ് EL&N അവകാശപ്പെടുന്നു.

ഇതിനുമുമ്പ്, യുകെയിലെ പ്രശസ്തമായ കോഫി ശൃംഖലയായ പ്രെറ്റ് എ മാംഗറുമായി സഹകരിച്ച് റിലയൻസ് രാജ്യത്തെ ആദ്യത്തെ ഔട്ട്‌ലെറ്റ് മുംബൈയിൽ തുറന്നിരുന്നു.

പുതിയ കോഫി ശൃംഖല ടാറ്റ ഗ്രൂപ്പിന്റെ സ്റ്റാർബക്‌സിന് കടുത്ത മത്സരമാണ് നൽകുന്നത്.

X
Top