ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

തുടര്‍ച്ചയായ 6 വര്‍ഷങ്ങളില്‍ ബെഞ്ച്മാര്‍ക്ക് സൂചികയെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി

ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പുതിയ തലങ്ങള്‍ താണ്ടുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ മുന്നേറ്റം ഓഹരിയിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ആറിലും വിപണിയെ വെല്ലുന്ന പ്രകടനമാണ് കമ്പനി ഓഹരി കാഴ്ചവച്ചത്.

5 വര്‍ഷമായി, സ്റ്റോക്ക് ഇരട്ട അക്ക റിട്ടേണുകള്‍ നല്‍കുന്നു. എന്നാല്‍ നടപ്പുവര്‍ഷം ഏപ്രിലില്‍ താഴ്ചവരിച്ചു. അല്ലാത്തപക്ഷം, സമാനപ്രകടനം ആവര്‍ത്തിക്കുമായിരുന്നു.

ഇടിവുണ്ടായിട്ടും, നിഫ്റ്റി 50-യെ മറികടക്കാന്‍ ഈവര്‍ഷവും സാധിച്ചു. ജനുവരിക്കും ഏപ്രിലിനും ഇടയില്‍, 21% നേട്ടമുണ്ടാക്കുകയും ഏപ്രില്‍ 29 ന് 2,856.15 രൂപ എന്ന സര്‍വകാല ഉയര്‍ച്ച കൈവരിക്കുകയുമായിരുന്നു. പിന്നീട് 10% തിരുത്തല്‍ വരുത്തി.

ആഭ്യന്തര ക്രൂഡ് ഓയിലിനും ഇന്ധന കയറ്റുമതിക്കും ഏര്‍പെടുത്തിയ വിന്‍ഡ് ഫാള്‍ ഗെയിന്‍സ് ടാക്സാണ് ഓഹരി പ്രകടനത്തെ മന്ദീഭവിപ്പിക്കുന്ന ഏക വലിയ ഘടകം.

2023 ലും കുതിപ്പ് തുടരുമോ?
ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ജെപി മോര്‍ഗന്‍, ഓഹരിയ്ക്ക് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുന്നു. 12 മാസത്തെ ലക്ഷ്യവില 3,065 രൂപ. സാമ്പത്തിക സേവനമേഖലയിലേയ്ക്കുള്ള പ്രവേശനം 2023 ല്‍ വലിയ നേട്ടത്തിന് കാരണമാകുമെന്ന് ജെപി മോര്‍ഗന്‍ ചൂണ്ടിക്കാട്ടി.

കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ആര്‍ഐഎല്ലി(റിലയന്‍സ് ഇന്‍ഡസ്ട്രീസ്) ന്റെ വിഹിതം 950 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.യുഎസ്ബി സെക്യൂരിറ്റീസ് വാങ്ങല്‍ റേറ്റിംഗും നല്‍കുന്നു.

X
Top