സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ഗ്രീൻ എനർജിയി: റിലയൻസിന്റെ മുന്നേറ്റത്തിൽ ചുക്കാൻ പിടിക്കുക മുകേഷ് അംബാനി

തകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനുമായ മുകേഷ് അംബാനി കഴിഞ്ഞ വർഷത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് തലമുറ കൈമാറ്റത്തിന് വേണ്ടിയായിരുന്നു.

വ്യവസായങ്ങളുടെ തലപ്പത്തേക്ക് മക്കളായ ഇഷയെയും ആകാശിനെയും അനന്തിനെയും കൊണ്ടുവന്നു. ഇതോടെ അംബാനി വ്യവസായത്തിന്റെ പോർക്കളത്തിൽ നിന്നും മുകേഷ് അംബാനി കളമൊഴിയുകയാണെന്ന് കിംവദന്തി പടർന്നു. എന്നാൽ കഥ മറ്റൊന്നാണ്.

ഇന്ത്യൻ വ്യവസായത്തിൽ കാലുറപ്പിച്ച് പതിറ്റാണ്ടുകൾ പിന്നിട്ട മുകേഷ് അംബാനി പെട്ടന്നൊരു ഇറങ്ങിപ്പോക്ക് നടത്തുകയില്ലല്ലോ. അടുത്ത തലമുറയെ വ്യവസായങ്ങളുടെ ചെങ്കോൽ ഏൽപ്പിച്ച ശേഷം മുകേഷ് മറ്റൊരു പടക്കളത്തിലേക്ക് ഇറങ്ങുകയാണ്. ഹരിതോർജം! അതേ ഗ്രീൻ എനർജിയിലേക്കുള്ള റിലയൻസിന്റെ മുന്നേറ്റത്തിൽ ചുക്കാൻ പിടിക്കുന്നത് മുകേഷ് അംബാനിയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനുമായ ഗൗതം അദാനിയോടായിരിക്കും മുകേഷ് അംബാനി കൊമ്പ് കോർക്കുക. ഗ്രീൻ എനർജിയിലേക്ക് തിരിയുന്നതിന്റെ ഭാഗമായി ജിഗാഫാക്‌ടറികളും ഹൈഡ്രജൻ ഫാക്‌ടറികളും സൗകര്യങ്ങളും നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾക്ക് മുകേഷ് അംബാനി നേതൃത്വം വഹിക്കും എന്നാണ് റിപ്പോർട്ട്.

സാധ്യതയുള്ള നിക്ഷേപകരുമായി ചർച്ചകളിൽ മുഖ്യ പങ്കാളിയായിരിക്കും. അടുത്ത 15 വർഷത്തിനുള്ളിൽ ശുദ്ധമായ ഊർജ്ജ പദ്ധതികൾക്കായി 75 ബില്യൺ ഡോളർ ചെലവഴിക്കാനുള്ള പദ്ധതി അംബാനി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ ഊർജ മേഖലയിൽ റിലയൻസ് കോടിക്കണക്കിന് ഡോളർ നിക്ഷേപം തേടുകയാണെന്നും മിഡിൽ ഈസ്റ്റേൺ ഫണ്ടുകൾ ഉൾപ്പെടെയുള്ള സാധ്യതയുള്ള നിക്ഷേപകരെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനിയുടെ നേതൃത്വപാടവം പേരുകേട്ടതാണ്. 1990-കളിൽ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ റിഫൈനറി നിർമ്മിക്കുന്നതിനായി മാസങ്ങളോളം ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ താമസിച്ചിരുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹത്തിന്റെ ഈ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായി മാറി. തന്റെ മൊബൈൽ ഫോൺ കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ വളർച്ചയ്ക്ക് പിന്നിലും മുകേഷിന്റെ വ്യവസായ, മാർക്കറ്റിങ് തന്ത്രമാണ്.

റിലയൻസ് ജിയോയുടെ നിർമ്മാണത്തിനായി ഏകദേശം 50 ബില്യൺ ഡോളർ ചിലവഴിച്ചു, 2016-ൽ അവതരിപ്പിച്ച ജിയോ, ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ സൗജന്യ കോളുകളും വിലകുറഞ്ഞ ഡാറ്റയും വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഒന്നാം നമ്പർ വയർലെസ് കാരിയറായി മാറി.

തുടർന്ന്, 2020-ലെ ലോക്ക്ഡൗണിന്റെ സമയത്ത് സിലിക്കൺ വാലി ഭീമന്മാർ, മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻ‌കോർപ്പറേറ്റ്, ഗൂഗിൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് അംബാനി തന്റെ ഡിജിറ്റൽ സംരംഭങ്ങൾക്കായി 20 ബില്യൺ ഡോളറിലധികം സമാഹരിച്ചു.

തന്റെ സാമ്രാജ്യത്തിന്റെ മറ്റ് ബിസിനസ്സുകള്‍ തന്റെ കുട്ടികളെ ഏൽപ്പിക്കുന്നതിനായി കഴിഞ്ഞ വർഷത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതിന് ശേഷമാണ് അംബാനി ഹരിത ഊർജ്ജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മൂത്ത മകൻ ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു, ഇരട്ട സഹോദരി ഇഷ അംബാനി റിലയൻസിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും, ഇളയവൻ അനന്ത് അംബാനി എനർജി യൂണിറ്റ് നോക്കും.

206 ബില്യൺ ഡോളർ വിപണി മൂല്യമുള്ള റിലയൻസിന് 2035-ൽ കാർബൺ നെറ്റ്-സീറോ ആക്കാനുള്ള ലക്ഷ്യമുണ്ട്. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം റിലയൻസിന്റെ വളർച്ചയ്ക്ക് അവസരമൊരുക്കുമെന്ന് അംബാനി കഴിഞ്ഞ ഓഗസ്റ്റിൽ ഓഹരി ഉടമകളോട് പറഞ്ഞിരുന്നു.

X
Top