
മുംബൈ: ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 105 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി ‘സെന്റിബില്യണയര്‍’ ആയി തുടരുന്നു.
ഈയിടെ എഐ രംഗത്തേയ്ക്ക് കാലെടുത്തുവച്ച അംബാനി ജിയോയുടെ ഐപിഒ 2026 ല്‍ നടത്തുമെന്നറിയിച്ചിട്ടുണ്ട്. ഓയില്‍-ടു-ടെലികോം ഭീമന്‍ റിലയന്‍സിന്റെ ടെലികോം യൂണിറ്റാണ് ജിയോ.
92 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാം സ്ഥാനത്ത്. ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിലെ സാവിത്രി ജിന്‍ഡാല്‍ മൂന്നാം സ്ഥാപനം നിലനിര്‍ത്തി. 40.2 ബില്യണ്‍ ഡോളറാണ് അവരുടെ ആസ്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.5 ബില്യണ്‍ ഡോളര്‍ ഇടിവ്.
ടെലികോം മാഗ്നറ്റ് സുനില്‍ മിത്തല്‍, ടെക്ക് ബില്യണയര്‍ ശിവ് നദാര്‍, രാധാകിഷന്‍ ദമാനി, ദിലീപ് സാഗ് വി, ബജാജ് കുടുംബം, സൈറസ് പൂനാവാല എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
യഥാക്രമം 34.2 ബില്യണ്‍ ഡോളര്‍, 33.2 ബില്യണ്‍ ഡോളര്‍, 28.2 ബില്യണ്‍ ഡോളര്‍, 26.3 ബില്യണ്‍ ഡോളര്‍,21.8 ബില്യണ്‍ ഡോളര്‍20.7 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ആസ്തികള്‍. വാരീ എനര്‍ജീസ് പ്രമോട്ടര്‍മാര്‍ ദോഷി സഹോദരങ്ങള്‍ ആദ്യമായി ഫോര്‍ബ്‌സ്100 പട്ടികയിലെത്തി. 7.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 37 ാം സ്ഥാനത്താണ് ഇവരുള്ളത്.
ഡിക്‌സണ്‍ ടെക്കിന്റെ ചെയര്‍മാന്‍ സുനില്‍ വചാനിയാണ് പുതിയതായി എത്തിയ മറ്റൊരംഗം. എണ്‍പതാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 3.85 ബില്യണ്‍ ഡോളര്‍. യുഎസ് വി ഉടമ ലീന തീവാരി, പിഎന്‍സി മേനോന്‍-ശോഭ, കെപി രാമസ്വാമി-കെപിആര്‍മില്‍ എന്നിവര്‍ ആദ്യ നൂറില്‍ തിരിച്ചെത്തി.