അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പ

മുംബൈ: 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ (2024 മാര്‍ച്ച് 8) മുദ്ര വായ്പയായി അനുവദിച്ചത് 4.82 ലക്ഷം കോടി രൂപ. ഇതില്‍ 4.74 ലക്ഷം കോടി രൂപ വിതരണം ചെയ്തു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 4.56 ലക്ഷം കോടി രൂപ മുദ്ര വായ്പയായി അനുവദിച്ചു. ഇതില്‍ 4.50 ലക്ഷം കോടി രൂപ വിതരണം ചെയ്തു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 5.8 കോടി വായ്പകളാണു (എണ്ണം) മുദ്ര സ്‌കീം പ്രകാരം അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6.23 കോടി വായ്പകളും (എണ്ണം) അനുവദിച്ചു.
2015-ല്‍ ആരംഭിച്ചതാണ് മുദ്ര വായ്പ പദ്ധതി.

ഈടില്ലാതെ 10 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം ചെറുകിട സംരംഭകര്‍ക്ക് വായ്പയായി ലഭിക്കും. ഷെഡ്യൂള്‍ഡ് കമേഴ്‌സ്യല്‍ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവ വഴിയാണ് മുദ്ര ലോണ്‍ ലഭ്യമാക്കുന്നത്.

മൂന്ന് വിഭാഗങ്ങളിലാണ് ഈ പദ്ധതിപ്രകാരം വായ്പ ലഭിക്കുക.

ഒന്നാമത്തേത് ശിശു ലോണാണ്. ഇതുപ്രകാരം 50,000 രൂപ വരെ ലഭിക്കും.

കിശോര്‍ ലോണ്‍- 50,000 മുതല്‍ 5 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ ലഭിക്കും

തരുണ്‍ ലോണ്‍-5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ ലഭിക്കും.

2023 ജൂണ്‍ വരെയുള്ള കണക്ക്പ്രകാരം, മുദ്ര സ്‌കീം പ്രകാരം വിതരണം ചെയ്ത വായ്പകളില്‍ 2.68 ശതമാനം നിഷ്‌ക്രിയ ആസ്തിയാണ്.

X
Top