8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: 1:5 അനുപാതത്തില്‍ ഓഹരി വിഭജിക്കാനൊരുങ്ങുകയാണ് വിസാക. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപയുള്ള 5 ഓഹരികളാക്കിയാണ് വിഭജിക്കുക. ഈ മാസം തുടക്കത്തില്‍ കമ്പനി 70 ശതമാനം ലാഭവിഹിതം വിതരണം ചെയ്തിരുന്നു.

കഴിഞ്ഞ 12 മാസത്തില്‍ 150 ശതമാനം അഥവാ 15 രൂപ ഓഹരി ലാഭവിഹിതം നല്‍കി. മൂന്നാം പാദത്തില്‍ കമ്പനി 3.71 കോടി രൂപയുടെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 86 ശതമാനം കുറവ്. വില്‍പന 354.76 കോടി രൂപയുടേതായി.

മുന്‍വര്‍ഷത്തില്‍ വില്‍പന 353.82 കോടി രൂപയുടേതായിരുന്നു.ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം കമ്പനി ഓഹരിയുടെ ശരാശരി ലക്ഷ്യവില 665 രൂപയാണ്. നിലവിലെ വിലയില്‍ നിന്നും 71 ശതമാനം കൂടുതല്‍.

ഒരു അനലിസ്റ്റ് ശക്തമായ വാങ്ങല്‍ റേറ്റ് നല്‍കുന്നു. 667 കോടി രൂപ വിപണി മൂല്യമുള്ള വിസാക സിമന്റ് ഷീറ്റുകള്‍, ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍, ഹൈബ്രിഡ് സോളര്‍ റൂഫ്, ഫൈബര്‍ നൂലുകള്‍ എന്നിവ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.

X
Top