ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾ

എംടിവി മ്യൂസിക് ചാനൽ പൂട്ടുന്നു

ക്കണിക് മ്യൂസിക് ചാനൽ എംടിവി പൂട്ടുന്നു. സംഗീതത്തെയും യുവജനങ്ങളുടെ സംസ്കാരത്തെയും സ്വാധീനിച്ച 40 വർഷത്തിലേറെ ചരിത്രമുള്ള എംടിവിയുടെ അഞ്ചു മ്യൂസിക് ചാനലുകളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്ന് മാതൃകമ്പനിയായ പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചു.

1981ൽ ആരംഭിച്ച് മ്യൂസിക് വീഡിയോ മേഖലയിൽ, പ്രത്യേകിച്ച് പോപ് മ്യൂസിക്കും മെലഡിയുമായി യുവാക്കളിൽ ആവേശം കൊണ്ടുവന്ന ചാനലാണ് എംടിവി. എം ടിവി മ്യൂസിക്, എം ടിവി എയ്റ്റീസ്, എംടിവി നയന്‍റീസ്, ക്ലബ് എം ടിവി, എംടിവി ലൈവ് എന്നിവയാണ് പൂട്ടുന്നത്. ഈ ചാനലുകൾ ഡിസംബർ 31ന് പ്രവർത്തനം അവസാനിപ്പിക്കും.

എന്നാൽ എംടിവി എച്ച്ഡി ചാനലിൽ റിയാലിറ്റി ഷോകളുടെ സംപ്രേഷണം തുടരും. ചെലവു ചുരുക്കലിന്‍റെ ഭാഗമായാണ് ഈ ആഗോള തലത്തിലെ അടച്ചുപൂട്ടൽ. ഇതു വഴി പ്രതിവർഷം 50 കോടി ഡോളർ ലാഭിക്കാമെന്നാണ് കരുതുന്നത്.

1981ൽ അമേരിക്കയിലാണ് മ്യൂസിക് വീഡിയോകളുമായി എംടിവി പിറന്നത്. 1987 ആയപ്പോൾ പ്രവർത്തനം യൂറോപ്പിലേക്ക് വിപുലീകരിച്ചു. 1997ലാണ് യുകെയിലെത്തുന്നത്.

പാരമൗണ്ട് നെറ്റ്‌വർക്കുമായുള്ള ലൈസൻസ് എഗ്രിമെന്‍റ് പ്രകാരം ജിയോസ്റ്റാറാണ് അമേരിക്കൻ നെറ്റ്‌വർക്കിന്‍റെ 1996ൽ തുടങ്ങിയ ഇന്ത്യൻ വേർഷന്‍റെ ഉടമകൾ. മിക്ക പ്രോഗ്രാമുകളും ഹിന്ദിയിലാണ്. എംടിവി ഇന്ത്യയുടെ ആസ്ഥാനം മുംബൈയിലാണ്. എംടിവി ഇന്ത്യയുടെ പ്രവർത്തനം തടസപ്പെടുമോ എന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല.

യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ് എന്നിവിടങ്ങളിലാകും ആദ്യം അടച്ചുപൂട്ടൽ ബാധിക്കുക. തുടർന്ന് യൂറോപ്പിലും മറ്റ് അന്താരാഷ്‌ട്ര വിപണികളിലും അടച്ചുപൂട്ടൽ ഉണ്ടാകും. ഓസ്ട്രേലിയ, പോളണ്ട്, ഫ്രാൻസ്, ബ്രസീൽ, ജർമനി, ഓസ്ട്രിയ, ഹംഗറി തുടങ്ങി നിരവധി രാജ്യങ്ങളിലെ എംടിവി മ്യൂസിക് ചാനലുകളും പൂട്ടാൻ മാതൃകന്പനിയായ പാരാമൗണ്ട് ആലോചിക്കുന്നുണ്ട്.

കാഴ്ചക്കാരുടെ എണ്ണത്തിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് എംടിവി മ്യൂസിക് ചാനലുകൾ നിർത്തുന്നതെന്നാണ് കരുതുന്നത്. ടിക് ടോക്ക്, യുട്യൂബ്്, സ്പോട്ടിഫൈ എന്നിവ സംഗീതലോകം കീഴടക്കിയതോടെ എംടിവി ചാനലിലൂടെ മ്യൂസിക് വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണം കുറഞ്ഞു.

1990കളിലും 2000ങ്ങളിലും വൻതോതിൽ ഈ ചാനൽ കണ്ടിരുന്ന പ്രേക്ഷകരുടെ ഒരു ചെറിയ ഭാഗം മാത്രമേ ഇപ്പോൾ ഈ ചാനലുകൾ കാണുന്നുള്ളൂ.

X
Top