2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

2,707 കോടി രൂപയുടെ മികച്ച ലാഭം നേടി എംആർപിഎൽ

കൊച്ചി: മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 2,707 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 230 കോടി രൂപയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ONGC) ഉപസ്ഥാപനമായ കമ്പനി ഈ പാദത്തിൽ ഓരോ ബാരൽ അസംസ്‌കൃത എണ്ണയും ഇന്ധനമാക്കി മാറ്റുന്നതിലൂടെ 24.45 ഡോളർ സമ്പാദിച്ചു.

അന്താരാഷ്‌ട്ര എണ്ണവില കുതിച്ചുയർന്നതോടെ ജൂൺ പാദത്തിൽ എംആർപിഎല്ലിന്റെ വിറ്റുവരവ് ഇരട്ടിയിലധികം വർധിച്ച് 35,915 കോടി രൂപയായി. കൂടാതെ ഈ കാലയളവിൽ 114.34 ശതമാനം കപ്പാസിറ്റി വിനിയോഗത്തോടെ 4.29 ദശലക്ഷം ടൺ എന്ന എക്കാലത്തെയും ഉയർന്ന നെറ്റ് ത്രൂപുട്ട് രേഖപ്പെടുത്തിയതായി എംആർപിഎൽ പറഞ്ഞു.

റിഫൈനറി കഴിഞ്ഞ മെയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന ഡീസൽ കയറ്റുമതിയായ 737,000 ടൺ കൈവരിച്ചിരുന്നു. 12,758 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണ് മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ).

X
Top