പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

എംആര്‍ഫിന്റെ അറ്റാദായത്തില്‍ 86% വളര്‍ച്ച

2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് എംആര്‍എഫ്. 313.53 കോടി രൂപയാണ് ജനുവരി-മാര്‍ച്ച് കാലയളവിലെ കമ്പനിയുടെ അറ്റാദായം (Net Profit).

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദത്തില്‍ 86 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. വരുമാനം 10.12 ശതമാനം ഉയര്‍ന്ന് 5,841.7 രൂപയിലെത്തി.

ഓഹരി ഒന്നിന് 169 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. നേരത്തെ രണ്ടുതവണ മൂന്ന് രൂപ വീതം ഇടക്കാല ലാഭ വിഹിതവും എംആര്‍എഫ് നല്‍കിയിരുന്നു.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ആകെ ലാഭവിഹിതമായി കമ്പനി നല്‍കിയത് 175 രൂപയാണ്. പാദ ഫലങ്ങള്‍ക്ക് പിന്നാലെ ഓഹരി വിപണിയിലും എംആര്‍ഫ് നേട്ടമുണ്ടാക്കി.

ഓഹരികള്‍ അഞ്ചര ശതമാനത്തിലധികം (5003.10 രൂപ) ഉയര്‍ന്ന് 93,600 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top