എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരിയില്‍ 9 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് മോതിലാല്‍ ഓസ്വാള്‍

മുംബൈ: പുതിയതായി ലിസ്റ്റ് ചെയ്ത എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഓഹരിയ്ക്ക് ന്യൂട്രല്‍ റേറ്റിംഗ് നല്‍കിയിരിക്കയാണ് മോതിലാല്‍ ഓസ്വാള്‍. ഓഹരിയില്‍ 9 ശതമാനം മുന്നേറ്റമാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. ലക്ഷ്യവില 860 രൂപ.

ഇതോടെ ഓഹരി 1.05 ശതമാനം ഉയര്‍ന്ന് 796.55 രൂപയില്‍ ക്ലോസ് ചെയ്തു. വായ്പ വളര്‍ച്ച, വ്യവസായ/ഉത്പന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ്, റിട്ടേണ്‍ അനുപാതങ്ങളിലെ പുരോഗതി എന്നിവ കമ്പനിയുടെ ശക്തിയാണെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ധാര്‍മ്മികതയും പരിചയസമ്പന്നരായ മാനേജ്‌മെന്റും എച്ച്ഡിബിയ്ക്ക് കരുത്താകും. ഇതോടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് വരുന്ന രണ്ട് സാമ്പത്തികവര്‍ഷത്തില്‍ 19 ശതമാനം സിഎജിആറില്‍ വളരും.

ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കുന്നത് ഉപയോഗപ്പെടുത്താനും സാധിക്കും. കമ്പനിയുടെ 33 ശതമാനം വായ്പകളും റിപ്പോ നിരക്കിനോട് ബന്ധിപ്പിച്ചതിനാലാണിത്. 

X
Top