
മുംബൈ: പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ വിജയാനന്ദ് ട്രാവല്‍സ് പ്രൈവറ്റ് (വിടിപിഎല്‍) ന് വിആര്‍എല്‍ ലോജിസ്റ്റിക്‌സ് തങ്ങളുടെ ബസ് ഡിവിഷന്‍ വില്‍പന നടത്തി. 2.3 ബില്യണ്‍ രൂപയ്ക്കാണ് ഇടപാട്. കുറഞ്ഞ ശേഷി വിനിയോഗം, കുറഞ്ഞ മാര്‍ജിന്‍, പഴക്കം, റെയില്‍വേ, റീജിയണല്‍ എയര്‍ലൈന്‍സ് സാന്നിധ്യം എന്നിവ കാരണം നഷ്ടം സഹിക്കേണ്ടിവന്നതിനാലാണ് ബസ് മേഖലയില്‍ നിന്നും മാനേജ്‌മെന്റ് പുറത്തുകടന്നത്.
ഇതോടെ ഉയര്‍ന്ന വളര്‍ച്ചയുള്ള ചരക്ക് കൈമാറ്റത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കമ്പനിയ്ക്കാകുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ കുറിപ്പില്‍ പറയുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൂടുതല്‍ ട്രക്ക് വാങ്ങുന്നതിനായി വിനിയോഗിക്കാം. ബസ് മാര്‍ജിന്‍, ലാഭക്ഷമത എന്നിവ കുറച്ചിരുന്നതിനാല്‍ ഇനി മുതല്‍ ഇബിറ്റ മെച്ചപ്പെടും, ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
2024 സാമ്പത്തിക വര്‍ഷത്തിലെ ഇപിഎസ് 8 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് മോതിലാല്‍ ഓസ്വാള്‍ കരുതുന്നത്. സാമ്പത്തികവര്‍ഷം 2023-24 ലെ വരുമാനം/ഇബിറ്റ/നികുതി കഴിച്ചുള്ള ലാഭ അനുമാനം ഏകദേശം 14%/17%/30% സിഎജിആറാക്കി അവര്‍ ഉയര്‍ത്തി. 30 ശതമാനം വര്‍ധനവില്‍ 860 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനും ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നു.
പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ കമ്പനിയുടെ 12,07,632 എണ്ണം അഥവാ 1.37 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നുണ്ട്. പ്രമുഖ ലോജിസ്റ്റ്ക്‌സ് കമ്പനിയായ വിആര്‍എല്ലിന്റെ ഓഹരി 2022 ല്‍ 48 ശതമാനവും ഒരു വര്‍ഷത്തില്‍ 88 ശതമാനവും വളര്‍ച്ച കൈവരിച്ചു.