എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

മോത്തിലാല്‍ ഓസ്വാള്‍ ബിഎസ്‌ഇയെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു

പ്രതിവാര, പ്രതിമാസ ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകളുടെ കാലാവധി തീരുന്ന ദിവസം മാറ്റിയതിനെ തുടര്‍ന്ന്‌ പ്രമുഖ ബ്രോക്കറേജ്‌ ആയ മോത്തിലാല്‍ ഓസ്വാള്‍ ബിഎസ്‌ഇയെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു.

ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകളുടെ കാലാവധി തീരുന്ന ദിവസം മാറ്റിയത്‌ ബിഎസ്‌ഇയുടെ വിപണി പങ്കാളിത്തം കുറയുന്നതിന്‌ കാരണമാകുമെന്നാണ്‌ അനുമാനം.

ബിഎസ്‌ഇയെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌ത മോത്തിലാല്‍ ഓസ്വാള്‍ ‘ന്യൂട്രല്‍’ എന്ന റേറ്റിംഗ്‌ ആണ്‌ നല്‍കിയിരിക്കുന്നത്‌. 2300 രൂപയിലേക്ക്‌ ഓഹരി വില ഇടിയുമെന്നാണ്‌ നിഗമനം. 2630 രൂപ നിലവാരത്തിലാണ്‌ ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

ബിഎസ്‌ഇയുടെ എഫ്‌&ഒ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ ചൊവ്വാഴ്‌ചയില്‍ നിന്ന്‌ വ്യാഴാഴ്‌ചയിലേക്കും മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്നാണ്‌ മോത്തിലാല്‍ ഓസ്വാള്‍ ബിഎസ്‌ഇയെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തത്‌.

ഈ മാറ്റം പ്രീമിയം വിറ്റുവരവിലുള്ള വിപണി പങ്കാളിത്തം കുറയാന്‍ കാരണമാകുമെന്ന്‌ മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടികാട്ടുന്നു. ഈ വര്‍ഷം ആദ്യമാണ്‌ ബിഎസ്‌ഇ എഫ്‌&ഒ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വെള്ളിയാഴ്‌ചയില്‍ നിന്ന്‌ ചൊവ്വാഴ്‌ചയിലേക്ക്‌ മാറ്റിയത്‌. അത്‌ സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ വ്യാഴാഴ്‌ചയിലേക്ക്‌ മാറ്റും.

X
Top