
ഇന്ത്യയിലെ നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ കാലയളവ് വളരെ ഹ്രസ്വമാണെന്ന് സെബിയുടെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 ശതമാനം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പന നടത്തപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2022-23ല്‍ 73 ശതമാനം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും രണ്ട് വര്‍ഷത്തെ നിക്ഷേപത്തിനു ശേഷം വില്‍പ്പന നടത്തപ്പെട്ടു. അഞ്ച് വര്‍ഷത്തിലേറെയായി കൈവശം വെക്കുന്ന മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ മൊത്തം നിക്ഷേപത്തിന്റെ മൂന്ന് ശതമാനം മാത്രമാണ്.
2021-22ല്‍ 71 ശതമാനം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ വില്‍പ്പന ചെയ്യപ്പെട്ടു. ഒരു ഫണ്ടില്‍ നിന്ന് മറ്റൊരു ഫണ്ടിലേക്ക് മാറുന്നതിനുള്ള പ്രവണത നിക്ഷേപകര്‍ക്കിടയില്‍ ശക്തമായതാണ് ഈ വില്‍പ്പനക്ക് കാരണമെന്ന് ചൂണികാണിക്കപ്പെടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ ഒട്ടേറെ എന്‍എഫ്‌ഒ (ന്യൂ ഫണ്ട് ഓഫര്‍) കളാണ് വിപണിയിലെത്തിയത്. ഇതില്‍ നിക്ഷേപിക്കപ്പെട്ട 27 ശതമാനവും സമാന അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ റെഗുലര്‍ സ്‌കീമില്‍ നിന്നും പിന്‍വലിക്കപ്പെട്ട പണമാണ്.
സിസ്റ്റമാറ്റിക് ട്രാന്‍സ്‌ഫര്‍ പ്ലാന്‍ (എസ്‌ടിപി) വഴി ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റുന്ന രീതിക്ക് ഫണ്ട് ഹൗസുകള്‍ പ്രോത്സാഹനം നല്‍കുന്ന രീതിയും വില്‍പ്പന കൂടാന്‍ കാരണമായിട്ടുണ്ട്.
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് എസ്‌ടിപിയുടെ പൊതുവെയുള്ള കാലയളവ്






