ഇന്ത്യന്‍ വായ്പാ വിപണിയില്‍ വനിതാ മുന്നേറ്റമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്പുതിയ എല്‍പിജി വിതരണ ഫോര്‍മുലയുമായി കേന്ദ്രംഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ട

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇന്ത്യൻ സംരംഭകൻ രത്തൻ ടാറ്റ

ന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ.ഇപ്പോഴിതാ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇന്ത്യൻ സംരംഭകൻ എന്ന ബഹുമതി വ്യവസായി രത്തൻ ടാറ്റയ്ക്ക്. 12.6 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ട്വിറ്ററിൽ ടാറ്റയ്‌ക്കുള്ളത്.

108 ലക്ഷം ഫോളോവേഴ്സുമായി ആനന്ദ് മഹീന്ദ്രയാണ് തൊട്ടുപിന്നിൽ. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും ശേഷം, ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ പതഞ്ജലി ആയുർവേദിന്റെ സിഇഒ ആചാര്യ ബാലകൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്. 66 ലക്ഷം ഫോളോവേഴ്സാണ് ആചാര്യ ബാലകൃഷ്ണയ്ക്കുള്ളത്.

ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ, 53 ലക്ഷം ഫോളോവേഴ്സുമായി നാലാം സ്ഥാനത്തും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല 53 ലക്ഷം ഫോളോവേഴ്സുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

നന്ദൻ നിലേകനിക്ക് 25 ലക്ഷം ഫോളോവേഴ്സും റോണി സ്‌ക്രൂവാലയ്ക്ക് 20 ലക്ഷം ഫോളോവേഴ്സും ഹർഷ് വർധൻ ഗോയങ്കയ്ക്ക് 18 ലക്ഷം ഫോളോവേഴ്സും കിരൺ മജുംദാർ ഷായ്ക്ക് 16 ലക്ഷം ഫോളോവേഴ്സും ഉദയ് കൊട്ടാക്കിന് 11 ലക്ഷം ഫോളോവേഴ്സുമുണ്ട്.

ആദ്യ പത്തിൽ ഇടം പിടിച്ചവരാണ് ഇവരെല്ലാം.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഇന്ത്യൻ വ്യവസായികൾ

  • രത്തൻ ടാറ്റ – 126 ലക്ഷം
  • ആനന്ദ് മഹീന്ദ്ര – 108 ലക്ഷം
  • ആചാര്യ ബാലകൃഷ്ണ – 66 ലക്ഷം
  • സുന്ദർ പിച്ചൈ – 53 ലക്ഷം
  • സത്യ നാദെല്ല – 30 ലക്ഷം
  • നന്ദൻ നിലേകൻ – 25 ലക്ഷം
  • റോണി സ്ക്രൂവാല – 20 ലക്ഷം
  • ഹർഷ് വർധൻ ഗോയങ്ക – 18 ലക്ഷം
  • ഉദയ് കൊട്ടക് – 11 ലക്ഷം

ഒരു വർഷത്തിനിടയിൽ, രത്തൻ ടാറ്റയുടെ ട്വിറ്റർ ഫോളോവേഴ്സിൽ 8 ലക്ഷത്തിന്റെ വർധനയുണ്ടായി.

X
Top