ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

4.77 ലക്ഷത്തിലധികം യൂണിറ്റ് ഉടമകളുമായി യുടിഐ മിഡ് ക്യാപ് ഫണ്ട്

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ടിന് 4.77 ലക്ഷത്തിലധികം യൂണിറ്റ് ഉടമകളുണ്ടെന്ന് 2023 ഏപ്രില്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 7,289 കോടി രൂപയിലുമെത്തി.

2004ലാണ് ഈ ഫണ്ട് നിലവില്‍ വന്നത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീമാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.

വിവിധ വ്യവസായ മേഖലകളിലും വിഭാഗത്തിലുമുള്ള 79 ഓഹരികള്‍ ഉള്‍പ്പെടുന്ന വളരെ വൈവിധ്യവത്കരിച്ച നിക്ഷേപശേഖരമാണ് ഫണ്ടിനുള്ളത്. നീണ്ട വളര്‍ച്ചാപാതയുമുള്ള കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലാണ് ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഫണ്ടിന്‍റെ 85-90 ശതമാനം നിക്ഷേപവും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് കമ്പനികളുടെ ഓഹരികളിലാണ്. ഇതില്‍തന്നെ 69 ശതമാനം നിക്ഷേപം മിഡ് ക്യാപ് കമ്പനികളിലും 17 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലുമാണ്. ശേഷിച്ച നിക്ഷേപം ലാര്‍ജ് ക്യാപ് ഓഹരികളിലാണ്.

പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.

X
Top